top_ad
Tuesday, October 7, 2025 - 5:11 PM
Tuesday, October 7, 2025 - 5:11 PM
single_page_ads

എമ്പുരാൻ വിജയിക്കേണ്ടത് ഇൻഡസ്ട്രിയുടെ ആവശ്യമാണ്: ദിലീഷ് പോത്തൻ

empuran-dilish-pothen

മലയാള സിനിമാപ്രേമികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുണ്ടാകൂ… മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധനം ചെയ്യുന്ന എമ്പുരാൻ. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമ മലയാളത്തിലെ പല റെക്കോർഡുകളും തകർക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എമ്പുരാൻ എന്ന സിനിമ വിജയിക്കേണ്ടത് മലയാള സിനിമാ വ്യവസായത്തിന്റെ ആവശ്യമാണ് എന്ന് പറയുകയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. ഔസേപ്പിന്റെ ഒസ്യത്ത് എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റർ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ സിനിമകളും വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത്ര വലിയ ബജറ്റിൽ, ഇത്രയേറെ പ്രതീക്ഷകളോടെ വരുന്ന സിനിമ എന്നതിനാൽ എമ്പുരാൻ വിജയിക്കേണ്ടത് ഇൻഡസ്ട്രിയുടെ ആവശ്യമാണ്, നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ നാളെ എനിക്ക് വലിയൊരു സിനിമ പ്ലാൻ ചെയ്യണമെങ്കിൽ നിലവിലുള്ള വലിയ സിനിമകൾ വിജയിക്കേണ്ട ആവശ്യകതയുണ്ട്. തീർച്ചയായും ആ സിനിമ വിജയിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു,’ എന്ന് ദിലീഷ് പോത്തൻ പറഞ്ഞു.

അതേസമയം എമ്പുരാന്‍റെ ഒരു എക്സ്ക്ലൂസീവ് ഷോ ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ആശിര്‍വാദ് ഹോളിവുഡിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ജിജു ജോണ്‍ ആണ്. മാര്‍ച്ച് 16 ന് ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ എമ്പുരാന്‍റെ എക്സ്ക്ലൂസീവ് കോൺടെന്റ് പ്രദര്‍ശിപ്പിക്കും. എമ്പുരാന്‍ റിലീസിനോട് അനുബന്ധിച്ച് യുഎസില്‍ ഒരു ഫാന്‍സ് മീറ്റ് അപ്പും സംഘടിപ്പിക്കുന്നുണ്ട്. ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ആശിര്‍വാദ് ഹോളിവുഡിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിടും.


2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top