ട്രംപിന്റെ നയങ്ങൾ അമേരിക്കയേയും ലോകത്തേയും തിരിഞ്ഞ് കുത്തുന്നു.ലോകം ഇന്നുവരെ കാണാത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്ന് റിപോർട്ടുകൾ
മാന്ദ്യം പൊട്ടി പുറപ്പെടുക അമേരിക്കയിൽ നിന്നായിരിക്കും എന്നും ആദ്യം വിപണി തകരുക അമേരിക്കയുടേതാകും എന്നും കണക്കുകൂട്ടുന്നു. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് എസ് & പി 500 സൂചിക 8 ശതമാനത്തിലധികം ഇടിഞ്ഞു.
ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു. ന്യൂയോർക്കിൽ, ടെക്-ഹെവി നാസ്ഡാക്കിൽ 2022 ന് ശേഷമുള്ള ഏറ്റവും മോശം ദിവസമാണ് ഉണ്ടായത്, 4 ശതമാനം ഇടിഞ്ഞ് ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.വാൾ സ്ട്രീറ്റിൽ വൻ വിറ്റഴിക്കൽ നടക്കുകയാണ്. ഓഹരികൾ വിറ്റഴിക്കാൻ പരക്കം പായുന്ന കാഴ്ച്ചയായിരുന്നു വാൾ സ്ട്രീറ്റിൽ ഉണ്ടായത്
ഇന്ത്യ മെക്സിക്കോ, കാനഡ, ചൈന എന്നിവയുമായുള്ള ട്രം പിന്റെ വ്യാപാര തിരുവ മൽസരത്തിൽ അമേരിക്കക്ക് അടി പതറുന്ന കാഴ്ച്ചയാണ് കാണുന്നത്. എന്നാൽ മാന്ദ്യത്തിൽ നിന്നും ഏറ്റവും ശക്തമായി പിടിച്ചു നില്ക്കുന്നതിൽ ഇന്ത്യ ഒന്നാമതും ചൈന രണ്ടാമതും ആയിരിക്കും എന്നും വിദഗ്ദർ പറയുന്നു. ഇന്ത്യയുടെ വൻ ഉപഭോക്തൃ മാർകറ്റ് ഇന്ത്യക്ക് വൻ തുണയായി മാറും എന്നും പറയുന്നു.