മനാമ: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഉള്‍പ്പെടെ ആറ് സര്‍ക്കാര്‍ സേവനങ്ങള്‍ കൂടി ഓണ്‍ലൈന്‍ വഴി ലഭ്യമാകുമെന്ന് ബഹ്‌റൈന്‍ ആഭ്യന്ത്ര മന്ത്രാലയം. പാസ്‌പോര്‍ട്ട് ഡേറ്റകള്‍ പുതുക്കല്‍, അപേക്ഷകളെ കുറിച്ചുള്ള അന്വേഷണം, പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ റദ്ദ് ചെയ്യല്‍, വിദേശ നവജാത ശിശുക്കളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നടപടി തുടങ്ങി ആറ് സേവനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഡിജിറ്റല്‍ സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആറുസേവനങ്ങള്‍ കൂടി bahrain.bh എന്ന പോര്‍ട്ടല്‍ വഴി ആരംഭിച്ചത്.
നിലവില്‍ പ്രഖ്യാപിക്കപ്പെട്ട ആറു സേവനങ്ങളും നാഷനല്‍ പാസ്‌പോര്‍ട്ട് റെസിഡന്‍സ് അഫയേഴ്‌സ് , ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് നടപ്പാക്കിയത്. രാജ്യത്ത് താമസിക്കുന്ന എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലും കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാരിന്റെ സേവനങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലേക്ക് മാറ്റിയത്.