top_ad
Tuesday, October 7, 2025 - 5:14 PM
Tuesday, October 7, 2025 - 5:14 PM
single_page_ads

എസ്‌ഐപിയില്‍ 5000 രൂപ മാസം തോറും നിക്ഷേപിക്കൂ; കോടീശ്വരനാകൂ

sip

കഴിഞ്ഞ കുറച്ചുമാസങ്ങളായി ഓഹരി വിപണി നഷ്ടത്തിലാണെങ്കിലും തിരിച്ചുവരവുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നിക്ഷേപകര്‍. അതുകൊണ്ടു തന്നെ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്ഐപിയാണ്. ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളില്‍ പ്രതിമാസം 5,000 രൂപയുടെ എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 26 വര്‍ഷത്തിനുള്ളില്‍ കോടീശ്വരനാകാന്‍ കഴിയുമെന്ന് വിപണി വിദഗ്ധര്‍ അവകാശപ്പെടുന്നത്.

ശരാശരി 12 ശതമാനം റിട്ടേണ്‍ ദീര്‍ഘകാല എസ്ഐപി നിക്ഷേപങ്ങള്‍ക്ക് ലഭിക്കുമെന്നാണ് കരുതുക. 2025 മുതല്‍ 26 വര്‍ഷത്തേക്ക് പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍, 2051 ആകുമ്പോഴേക്കും മൊത്തം നിക്ഷേപ തുക 15.6 ലക്ഷം രൂപയാകും. നിക്ഷേപത്തിന് ശരാശരി 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ പലിശ മാത്രം 91.96 ലക്ഷം രൂപ ആയിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

നിക്ഷേപിച്ച 15.6 ലക്ഷം രൂപയും 91.96 ലക്ഷം രൂപയും ചേര്‍ത്താല്‍ 2051ല്‍ 1.07 കോടി രൂപ ലഭിക്കും.15.6 ലക്ഷം രൂപ ഒറ്റയടിക്ക് നിക്ഷേപിക്കുകയാണെങ്കില്‍, 2051ല്‍ മൊത്തം സമ്പത്ത് 2.97 കോടി രൂപയാകും. 12 ശതമാനം വാര്‍ഷിക പലിശ അനുസരിച്ചാണ് ഇത്രയും വലിയ തുക ലഭിക്കുക. എന്നാല്‍ എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ എസ്‌ഐപി നിക്ഷേപത്തെയും സ്വാധീനിക്കും.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top