തിരുവനന്തപുരം: സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ (27) ആണ് പിടിയിലായത്. സ്കൂൾ വിടുന്ന സമയം കഞ്ചാവുമായി വില്പനയ്ക്കെത്തിയതായിരുന്നു പ്രതി. പൊലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇയാളെ പിടികൂടുകയായിരുന്നു.
ഇയാളിൽ നിന്നും പൊലീസ് ചെറിയ അളവിൽ കഞ്ചാവ് കണ്ടെടുത്തു. ബാക്കി കഞ്ചാവ് അനു നായർ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ നാളെ കോടതിയിൽ ഹാജാക്കും.