ആലപ്പുഴ: രണ്ട് പേര്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ആലപ്പുഴ റെയില്‍വെ സ്റ്റേഷന് സമീപം പുലര്‍ച്ചെ 3:00 മണിയോടെയാണ് സംഭവം. അരൂക്കുറ്റി സ്വദേശി സലിംകുമാറിനെ തിരിച്ചറിഞ്ഞു. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കിന് സമീപത്തുനിന്ന് ഇവര്‍ എത്തിയ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മാവേലി എക്‌സ്പ്രസിലാണ് തട്ടിയത്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സംശയം


YOU MAY ALSO LIKE
RECOMMENDED

EDITOR'S PICK

