കൊച്ചി: പെരുമ്പാവൂരിൽ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്നവർ പൊലീസ് പിടിയിൽ. വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിക്കുന്ന മൂന്ന് മൊബൈൽ കടകൾ പൊലീസ് കണ്ടെത്തി.
സിം കാർഡ് എടുക്കാൻ വരുന്നവരുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് പ്രതികൾ വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിക്കുന്നത്. സംഭവത്തിൽ മൂന്ന് അതിഥി തൊഴിലാളികളെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.