Tuesday, January 6, 2026 - 7:12 AM

Author name: syampj@live.com

car-accident
DISTRICT NEWS

നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ച് കയറി; കടയുടമയ്ക്ക് അടക്കം പരിക്ക്

പത്തനംതിട്ട : പത്തനംതിട്ട കോന്നി വകയാറിൽ നിയന്ത്രണം വിട്ട കാർ തട്ടുകടയിൽ ഇടിച്ച് കയറി അപകടം. തട്ടുകടയിലുണ്ടായിരുന്ന കടയുടമ ശൈലജയ്ക്ക് അപകടത്തിൽ പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്നവർക്കും നിസാര പരിക്കേറ്റു. കുളത്തൂപ്പുഴ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

man-arrested
DISTRICT NEWS

കൊല്ലത്ത് വൻ ലഹരി വേട്ട; 90 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊല്ലം: നഗരത്തിൽ വൻ ലഹരി വേട്ട. 90 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഉമയനല്ലൂർ പാറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. ഡൽഹിയിൽ നിന്ന് വിമാനമാർഗം കേരളത്തിലെത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. ഈ വർഷം ജില്ലയിൽ നിന്ന് പിടികൂടുന്ന ഏറ്റവും കൂടുതൽ അളവാണ് ഇതെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ റിപ്പോർട്ടറിനോട് പറഞ്ഞു.

thiruvananthapuram-police
DISTRICT NEWS

തിരുവനന്തപുരത്ത് സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന; ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി പൊലീസ്

തിരുവനന്തപുരം: സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ (27) ആണ് പിടിയിലായത്. സ്കൂൾ വിടുന്ന സമയം കഞ്ചാവുമായി വില്പനയ്ക്കെത്തിയതായിരുന്നു പ്രതി. പൊലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇയാളെ പിടികൂ‌ടുകയായിരുന്നു. ഇയാളിൽ നിന്നും പൊലീസ് ചെറിയ അളവിൽ കഞ്ചാവ് കണ്ടെടുത്തു. ബാക്കി കഞ്ചാവ് അനു നായർ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ നാളെ കോടതിയിൽ ഹാജാക്കും.

MG-Radhakrishnan
ENTERTAINMENT, Music

മറക്കാത്ത ‘പഴന്തമിഴ് പാട്ടി’ന്റെ ഈണം; എം ജി രാധാകൃഷ്ണന്റെ ഓർമ്മകള്ക്ക് 14 വയസ്

അനശ്വര സംഗീതജ്ഞൻ എം ജി രാധാകൃഷ്ണന്റെ 14 -ാം ഓര്മ്മ ദിനമാണിന്ന്. ലളിതസംഗീതത്തെ ജനകീയനാക്കിയ എം ജി രാധാകൃഷ്ണന് മലയാളത്തിനായി നിരവധി സുന്ദര ഗാനങ്ങള് സമ്മാനിച്ചാണ് അനശ്വരതയിലേക്ക് മറഞ്ഞത്. മൺമറഞ്ഞ് 14 വര്ഷം പിന്നിട്ടിട്ടെങ്കിലും പാട്ടുകളും ഓർമകളുമായി മലയാളിക്കൊപ്പം എന്നുമുണ്ട് എം ജി രാധാകൃഷ്ണന്. ആകാശവാണിയുടെ സുവര്ണനാളുകളിലാണ് എം ജി രാധാകൃഷ്ണന് അവിടെയെത്തുന്നത്. ലളിതസംഗീതവിഭാഗത്തിലായിരുന്നു തുടക്കം. രാധാകൃഷ്ണന്റെ വരവോടെ ലളിതസംഗീതപാഠം ഏറെ ജനപ്രിയമായി. ഗായകനായാണ് എം ജി ആർ സിനിമയിലെത്തിയത്. എന്നാല് സംഗീത സംവിധായകനായാണ് പേരെടുത്തത്. സംഗീത സംവിധാനത്തില് രാധാകൃഷ്ണന്റെ തുടക്കം പിഴച്ചില്ല. തുടങ്ങിയ വര്ഷം 1978ല് തന്നെ നാല് ചിത്രങ്ങളില് ഗാനങ്ങള്ക്ക് സംഗീതസംവിധാനം നടത്തി. ‘തമ്പ്’, ‘രണ്ടുജന്മം’, ‘ആരവം’, ‘പെരുവഴിയമ്പലം’. 1979ല് ‘കുമ്മാട്ടി’ക്കും ‘തകര’യ്ക്കും സംഗീതം നല്കി. തുടര്ന്ന് നൂറോളം ചിത്രങ്ങളിലൂടെ നിരവധി ഗാനങ്ങള്ക്ക് രാധാകൃഷ്ണന് സംഗീതസംവിധാനം നിര്വഹിച്ചു. ‘ചാമരം’, ‘പൂച്ചയ്ക്കൊരു മൂക്കുത്തി’, ‘ഞാന് ഏകനാണ്’, ‘രതിലയം’, ‘വേട്ട’ ‘ഓടരുതമ്മാവാ ആളറിയാം’, ‘അയല്വാസി ഒരു ദരിദ്രവാസി’, രാക്കുയിലിന് രാഗസദസില്’, നൊമ്പരത്തിപൂവ്’, ‘സര്വകലാശാല’, ‘തനിയാവര്ത്തനം’, ‘അയിത്തം’, ‘വെള്ളാനകളുടെ നാട്’, ‘അഭയം’, ‘അദ്വൈതം’, ‘മിഥുനം’, ‘ ദേവാസുരം’, ‘മണിച്ചിത്രത്താഴ്’, ‘കിന്നരിപ്പുഴയോരം’, ‘തക്ഷശില’, ‘കുലം’, ‘ രക്തസാക്ഷികള് സിന്ദാബാദ്’, ‘ഋഷിവംശം’, ‘സാഫല്യം’, ‘കണ്ണെഴുതി പൊട്ടുംതൊട്ട്’, പൂത്തിരുവാതിര രാവില്’, ‘മേഘസന്ദേശം’, ‘അനന്തഭദ്രം’, ‘പകല്’ തുടങ്ങി ഒട്ടേറെ സിനിമകളിലെ പാട്ടുകള് ശ്രദ്ധേയങ്ങളായി. 1940 ല് ഹരിപ്പാട്ട് ജനിച്ച എം ജി രാധാകൃഷ്ണന്റെ ബാല്യവും സ്കൂള് വിദ്യാഭ്യാസവും അവിടെത്തന്നെയായിരുന്നു. ആലപ്പുഴ എസ്ഡി കോളേജില് പ്രീഡിഗ്രി പഠനത്തിനുശേഷം തിരുവനന്തപുരത്തെത്തി. കാരണം അച്ഛന് മലബാര് ഗോപാലന് നായരും ഗായികയും സംഗീതാധ്യാപികയുമായ അമ്മ കമലാക്ഷിയമ്മയും തൈക്കാട്ട് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. അന്ന് ദക്ഷിണേന്ത്യയില് ഏറ്റവും പ്രശസ്തനായ ഹാര്മോണിസ്റ്റും ശാസ്ത്രീയസംഗീതജ്ഞനുമായിരുന്നു മലബാര് ഗോപാലന് നായര്. തമിഴ്നാട്ടുകാര്ക്ക് അക്കാലത്ത് മലയാളിയെന്നാല് മലബാറുകാരനായിരുന്നു. അങ്ങനെയാണ് മേടയില് ഗോപാലന് നായര് മലബാര് ഗോപാലന് നായരായത്. മലബാര് ഗോപാലന് നായരുടെ മൂന്ന് മക്കളില് മൂത്തയാളാണ് എം ജി രാധാകൃഷ്ണന് എന്ന സംഗീതപ്രതിഭ. സംഗീതജ്ഞ പ്രൊഫ. കെ. ഓമനക്കുട്ടി സഹോദരിയും ചലച്ചിത്ര പിന്നണിഗായകന് എം.ജി. ശ്രീകുമാര് സഹോദരനുമാണ്.   സൂര്യ കിരീടം വീണുടഞ്ഞു…, ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ…, അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ…, പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ…, വരുവാനില്ലാരുമീ… പ്രമദവനം വീണ്ടും…, ഹരിചന്ദന മലരിലെ മധുവായ്…’ അങ്ങനെ എത്രയെത്ര ഗാനങ്ങൾ!. ‘ദേവാസുരം’ എന്ന സിനിമയില് ‘വന്ദേ മുകുന്ദ ഹരേ’ എന്ന രണ്ടുവരി ശ്ലോകം പാടിയിട്ടുമുണ്ട് അദ്ദേഹം. 2001 ൽ ‘അച്ഛനെയാണെനിക്കിഷ്ടം’ എന്ന ചിത്രത്തിലെയും 2005 ൽ ‘അനന്തഭദ്രം’ എന്ന ചിത്രത്തിലെയും ഈണങ്ങള്ക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം എംജി രാധാകൃഷ്ണനെ തേടിയെത്തിയിരുന്നു. പ്രണയവും വിരഹവും ദുഃഖവും ആനന്ദവും സന്തോഷവുമെല്ലാം എംജി രാധാകൃഷ്ണന്റെ ഈണങ്ങളില് കടന്നുവരാറുണ്ട്. സംഗീതം കൊണ്ട് വിസ്മയം സൃഷ്ടിച്ച അതുല്യ കലാകാരന്റെ ഓർമകള് മുന്നില് പ്രണാമം.

Music

‘കോൾഡ്‌പ്ലേ’ ഫിവറിൽ മുബൈ, വേദിക്ക് സമീപമുള്ള ഹോട്ടൽ മുറികൾക്ക് വില 5 ലക്ഷം വരെ

ലോകപ്രശസ്ത കോൾഡ്‌പ്ലേയുടെ മുബൈയിൽ നടക്കാനിരിക്കുന്ന കോൺസേർട്ട് ആരാധകർക്കിടയിൽ വലിയ ആകാംക്ഷ സൃഷ്ടിച്ചിരിക്കുകയാണ്. കോൺസേർട്ട് നേരിൽ കാണാൻ ആ​ഗ്രഹിച്ച പലർക്കും ടിക്കറ്റ് ലഭിക്കാതെ വന്നതും, ബുക്കിങ് സമയത്ത് ആരാധക പ്രവാഹം മൂലം ബുക്ക് മൈ ഷോ ക്രാഷായതുമുൾപ്പടെ വലിയ വാർത്തയായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ടിക്കറ്റ് വിൽപ്പന ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്‌തിരുന്ന, ബുക്ക് മൈ ഷോയുടെ വെബ്‌സൈറ്റും ആപ്പും പ്രതികരിക്കാതെ ആകുകയായിരുന്നു, ഇത് നിരവധിപ്പേർക്ക് ടിക്കറ്റിങ് പേജിലേക്ക് ആക്‌സസ് നേടാൻ തടസ്സമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കോൾഡ്പ്ലേയുടെ കോൺസേർട്ടുമായി ബന്ധപ്പെട്ട് പുതിയ വാർത്ത പുറത്ത് വരുന്നത്. കോൾഡ്‌പ്ലേ മുബൈയിൽ 3 ഷോകൾക്കായി തയ്യാറെടുക്കുമ്പോൾ, ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൻ്റെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകൾക്ക് പൊള്ളും വിലയാണ്. കേവലം മൂന്ന് രാത്രി താമസത്തിന് 5 ലക്ഷം രൂപ വരെയാണ് നിലവിൽ വില ഉയർന്നിരിക്കുന്നത്. പുതുവർഷ ദിനത്തിൽ പോലും ഇത്രയും തുക ഉയര്‍ന്നിരുന്നില്ല. വേദിക്ക് സമീപമുള്ള കോർട്ട്‌യാർഡ് ബൈ മാരിയറ്റ്, താജ് വിവാന്ത എന്നിവിടങ്ങളിൽ മുറികളൊന്നും ലഭ്യമല്ല. കൂടാതെ ഐടിസി ഹോട്ടൽ ഗ്രൂപ്പിൻ്റെ ഭാഗമായ ഫോർച്യൂൺ സെലക്‌ട് എക്‌സോട്ടിക്ക ജനുവരി 17 മുതൽ 20 വരെ മൂന്ന് രാത്രികളിൽ മൂന്ന് പേർക്ക് താമസിക്കാവുന്ന മുറിക്ക് 2.45 ലക്ഷം രൂപയാണ് ഈടാക്കുന്നത്. മൂന്ന് രാത്രികൾക്കുള്ള രണ്ട് മുറികൾക്കായി ഫെർൺ റെസിഡൻസി ഏകദേശം 2 ലക്ഷം രൂപ ആവശ്യപ്പെടുമ്പോൾ നവി മുംബൈയിലെ വാഷിയിലെ മറ്റൊരു ഹോട്ടലായ റെഗെൻസ ബൈ തുംഗ മൂന്ന് രാത്രി തങ്ങുന്നതിന് 4.45 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഉയർന്ന ഡിമാൻഡ് പലയിടങ്ങളിലും പല ഹോട്ടലുകളും മുതലെടുക്കുകയാണെന്നും പരാതികളുണ്ട്. ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ്‌പ്ലേ 2016-ൽ മുംബൈയിലെ ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിൽ പങ്കെടുത്തതിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ പ്രകടനമാണിത്. ബാൻഡിൻ്റെ ലോക പര്യടനം 2022 മാർച്ചിൽ ആരംഭിച്ചതുമുതൽ ആഗോളതലത്തിൽ 10 ദശലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റുകഴിഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷോകളുടെ ടിക്കറ്റ് നിരക്ക് 2,500 രൂപ മുതൽ 12,500 രൂപ വരെയാണ്, ഓരോ ഇടപാടിനും നാല് ടിക്കറ്റുകൾ എന്ന പരിധിയായിരുന്നു നിർണ്ണയിച്ചിരുന്നത്. ഓരോ ഷോയ്ക്കും 50,000 ടിക്കറ്റുകൾ മാത്രമേ ലഭ്യമാകൂ. ബുക്ക്‌ മൈ ഷോയിലെ ടിക്കറ്റുകൾ മിനിറ്റുകൾക്കകം വിറ്റുതീർന്നതിനെ തുടർന്ന്, ഉയർന്ന ഡിമാൻഡ് കാരണം ജനുവരി 21ന് മൂന്നാം ഷോ പ്രഖ്യാപിക്കുകയായിരുന്നു. “യെല്ലോ”, “വിവ ലാ വിദ” തുടങ്ങിയ പ്രിയപ്പെട്ട ക്ലാസിക്കുകൾക്കൊപ്പം കോൾഡ്‌പ്ലേയുടെ ഏറ്റവും പുതിയ ആൽബമായ “മ്യൂസിക് ഓഫ് ദി സ്‌ഫിയേഴ്‌സ്”-ൽ നിന്നുള്ള ഹിറ്റുകളുടെ മിശ്രണവും ഫീച്ചർ ചെയ്യുന്നു, ഇത് സം​​ഗീതാരാധകർക്ക് ഗംഭീരമായ അനുഭവമാകുമെന്നാണ് പ്രതീക്ഷ.

nani
Movies

‘ഡോൺ’ സംവിധായകനൊപ്പമുള്ള നാനി ചിത്രം ഇനിയില്ല? സിനിമ ഉപേക്ഷിച്ചതായി റിപ്പോർട്ട്

തെലുങ്ക് സൂപ്പർതാരം നാനിയും തമിഴ് ഹിറ്റ് സംവിധായകൻ സിബി ചക്രവർത്തിയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ ഈ അടുത്ത് വന്നിരുന്നു. ഡോൺ എന്ന വമ്പൻ ഹിറ്റിന് ശേഷം സിബി ചക്രവർത്തി ഒരുക്കുന്ന സിനിമ എന്നതിനാൽ പ്രൊജക്ടിന് വലിയ ഹൈപ്പുമുണ്ട്. ‘പുഷ്പ’ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് സിനിമ നിർമ്മിക്കേണ്ടത്. എന്നാൽ ഈ ചിത്രം ഉപേക്ഷിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ഡോൺ എന്ന സിനിമയുടെ വിജയത്തെത്തുടർന്ന് സിബി ചക്രവർത്തി തമിഴ്‌നാട്ടിലെ നിരവധി നിർമ്മാതാക്കളിൽ നിന്ന് അഡ്വാൻസ് വാങ്ങിയിരുന്നു. എന്നാൽ ഈ കമ്മിറ്റ്മെന്റുകൾ പാലിക്കുന്നതിന് മുമ്പ് നാനിക്കൊപ്പമുള്ള സിനിമയിലേക്ക് സിബി തിരിഞ്ഞുവെന്നും ഈ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് മൈത്രി മൂവി മേക്കേഴ്സ് ഈ പ്രൊജക്ടിൽ നിന്ന് പിന്മാറിയെന്നുമാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ, ഇതിനകം രണ്ട് പുതിയ ചിത്രങ്ങളുടെ തിരക്കിലായ നാനി, പദ്ധതി തൽക്കാലം നിർത്തിവയ്ക്കാനും തീരുമാനിച്ചു എന്നും സൂചനകളുണ്ട്. അതേസമയം ഹിറ്റ് 3, ദി പാരഡൈസ് എന്നീ സിനിമകൾ നാനിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘ദസറ’യ്ക്കു ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ചിത്രമാണ് ദി പാരഡൈസ്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ജെഴ്സി, ഗ്യാങ്‌ലീഡർ എന്നീ സിനിമകൾക്കു ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമാണം. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘ദ് പാരഡൈസ്’ ഒരുങ്ങുന്നത്. നാനിയുടെ 32-ാമത് ചിതമാണ് ഹിറ്റ് 3. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

empuran-dilish-pothen
Movies

എമ്പുരാൻ വിജയിക്കേണ്ടത് ഇൻഡസ്ട്രിയുടെ ആവശ്യമാണ്: ദിലീഷ് പോത്തൻ

മലയാള സിനിമാപ്രേമികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുണ്ടാകൂ… മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധനം ചെയ്യുന്ന എമ്പുരാൻ. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമ മലയാളത്തിലെ പല റെക്കോർഡുകളും തകർക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എമ്പുരാൻ എന്ന സിനിമ വിജയിക്കേണ്ടത് മലയാള സിനിമാ വ്യവസായത്തിന്റെ ആവശ്യമാണ് എന്ന് പറയുകയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. ഔസേപ്പിന്റെ ഒസ്യത്ത് എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റർ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാ സിനിമകളും വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത്ര വലിയ ബജറ്റിൽ, ഇത്രയേറെ പ്രതീക്ഷകളോടെ വരുന്ന സിനിമ എന്നതിനാൽ എമ്പുരാൻ വിജയിക്കേണ്ടത് ഇൻഡസ്ട്രിയുടെ ആവശ്യമാണ്, നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ നാളെ എനിക്ക് വലിയൊരു സിനിമ പ്ലാൻ ചെയ്യണമെങ്കിൽ നിലവിലുള്ള വലിയ സിനിമകൾ വിജയിക്കേണ്ട ആവശ്യകതയുണ്ട്. തീർച്ചയായും ആ സിനിമ വിജയിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു,’ എന്ന് ദിലീഷ് പോത്തൻ പറഞ്ഞു. അതേസമയം എമ്പുരാന്‍റെ ഒരു എക്സ്ക്ലൂസീവ് ഷോ ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ആശിര്‍വാദ് ഹോളിവുഡിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ജിജു ജോണ്‍ ആണ്. മാര്‍ച്ച് 16 ന് ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ എമ്പുരാന്‍റെ എക്സ്ക്ലൂസീവ് കോൺടെന്റ് പ്രദര്‍ശിപ്പിക്കും. എമ്പുരാന്‍ റിലീസിനോട് അനുബന്ധിച്ച് യുഎസില്‍ ഒരു ഫാന്‍സ് മീറ്റ് അപ്പും സംഘടിപ്പിക്കുന്നുണ്ട്. ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ആശിര്‍വാദ് ഹോളിവുഡിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിടും. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

dragon-film
Movies

ഡ്രാഗണിലൂടെ തരംഗമായ നായിക; കയാദു ലോഹര്‍ ഇനി രവി തേജയ്ക്കൊപ്പം?

ഡ്രാഗൺ എന്ന സിനിമയുടെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയ ഇളക്കി മറിച്ചിരിക്കുകയാണ്‌ കയാദു ലോഹർ എന്ന നായിക. ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രത്തെയാണ് കയാദു അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് നടിയുടെ പ്രകടനത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ രവി തേജ നായകനാകുന്ന പുതിയ ചിത്രത്തിൽ കയാദു ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. കിഷോർ തിരുമല സംവിധാനം ചെയ്യുന്ന പുതിയ ചിത്തത്തിൽ കയാദു ലോഹര്‍ ഭാഗമാകുന്നു എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ആദ്യമായല്ല കയാദു ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത്. ശ്രീ വിഷ്ണു അഭിനയിച്ച അല്ലൂരി എന്ന ചിത്രത്തിലൂടെയാണ് നടി തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ ശ്രദ്ധ നേടിയില്ല. ഇതിനുപുറമെ ഇദയം മുരളി എന്ന തമിഴ് ചിത്രത്തിലും കയാദു ലോഹർ ഭാഗമാകുന്നുണ്ട്. 2021 ൽ കന്നഡ ചിത്രമായ മുഗിൽപേട്ടിലൂടെയാണ് കയാദു അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിൽ അപൂർവ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. എന്നാൽ മലയാള സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിലൂടെയാണ് നടിക്ക് വലിയ രീതിയിൽ പ്രേക്ഷശ്രദ്ധ ലഭിക്കുന്നത്. ചിത്രത്തിൽ നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു ലോഹർ അവതരിപ്പിച്ചത്.

alluArjun-PrashanthNeel
Movies

റോക്കിയുമല്ല പുഷ്പയുമല്ല… അതിലും ഡോസ് കൂടിയ ഐറ്റം; അല്ലുവും പ്രശാന്ത് നീലും ഒന്നിക്കുന്നു?

പുഷ്പ 2 ന്റെ വമ്പൻ വിജയത്തിന് ശേഷം അല്ലു അർജുന്റെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. തെന്നിന്ത്യൻ സൂപ്പർഹിറ്റ് സംവിധായകൻ അറ്റ്ലീക്കൊപ്പമായിരിക്കും നടന്റെ അടുത്ത ചിത്രം എന്ന് റിപ്പോർട്ടുകളുണ്ട്. ത്രിവിക്രം ശ്രീനിവാസിനൊപ്പം അല്ലു ഒരു സിനിമയ്ക്കായി ചെയ്യാനൊരുങ്ങുന്നതായും വാർത്തകൾ വന്നിരുന്നു. ഇതിനിടയിൽ ‘കെജിഎഫ്’ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം അല്ലു കൂടിക്കാഴ്ച നടത്തിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ദിൽ രാജുവിനൊപ്പം ഒരു സിനിമ ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ദിൽ രാജു അദ്ദേഹത്തെ സമീപിച്ചുവെന്നും മികച്ച ഒരു സംവിധായകനുണ്ടെങ്കിൽ താൻ തയ്യാറാണെന്ന് നടൻ പറഞ്ഞുവെന്നുമാണ് വിവരം. തുടർന്ന് ദിൽ രാജു പ്രശാന്ത് നീലും അല്ലു അർജുനും തമ്മിൽ ഒരു കൂടിക്കാഴ്‌ച നടത്തിയെന്നും പ്രശാന്ത് നീൽ പറഞ്ഞ ആശയം നടന് ഇഷ്ടമായതായും സൂചനയുണ്ട്. അതേസമയം ജൂനിയർ എൻടിആറിനൊപ്പം സിനിമ ചെയ്യുന്നതിന്റെ തിരക്കുകളിലാണ് പ്രശാന്ത് നീൽ ഇപ്പോൾ. സിനിമയിൽ ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. അനിമൽ എന്ന സിനിമയിലെ നടന്റെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലേക്ക് അണിയറപ്രവർത്തകർ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ രശ്മിക മന്ദാന നായികയാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഡ്രാഗൺ എന്നാണ് സിനിമയുടെ പേരെന്നും റിപ്പോർട്ടുകളുണ്ട്.

stock
Economy, Stock Market

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു; ഓഹരി വിപണി ഇടിഞ്ഞു

രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയുടെ നേട്ടത്തോടെ 87ല്‍ താഴെ എത്തിയിരിക്കുകയാണ് രൂപ. 86.90 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 19 പൈസയുടെ നേട്ടത്തോടെയാണ് രൂപയുടെ വിനിമയം അവസാനിച്ചത്. 87 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്ന് വീണ്ടും രൂപയുടെ മൂല്യം ഉയരുകയായിരുന്നു. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് തുണയായത്. അതേസമയം, ഓഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബാങ്ക്, എഫ്എംസിജി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഭാരതി എയര്‍ടെല്‍, ഗ്രാസിം എന്നി കമ്പനികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

Scroll to Top