[current_datetime]

Author name: syampj@live.com

car-accident
DISTRICT NEWS

നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ച് കയറി; കടയുടമയ്ക്ക് അടക്കം പരിക്ക്

പത്തനംതിട്ട : പത്തനംതിട്ട കോന്നി വകയാറിൽ നിയന്ത്രണം വിട്ട കാർ തട്ടുകടയിൽ ഇടിച്ച് കയറി അപകടം. തട്ടുകടയിലുണ്ടായിരുന്ന കടയുടമ ശൈലജയ്ക്ക് അപകടത്തിൽ പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്നവർക്കും നിസാര പരിക്കേറ്റു. കുളത്തൂപ്പുഴ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

man-arrested
DISTRICT NEWS

കൊല്ലത്ത് വൻ ലഹരി വേട്ട; 90 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊല്ലം: നഗരത്തിൽ വൻ ലഹരി വേട്ട. 90 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഉമയനല്ലൂർ പാറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. ഡൽഹിയിൽ നിന്ന് വിമാനമാർഗം കേരളത്തിലെത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. ഈ വർഷം ജില്ലയിൽ നിന്ന് പിടികൂടുന്ന ഏറ്റവും കൂടുതൽ അളവാണ് ഇതെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ റിപ്പോർട്ടറിനോട് പറഞ്ഞു.

thiruvananthapuram-police
DISTRICT NEWS

തിരുവനന്തപുരത്ത് സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന; ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി പൊലീസ്

തിരുവനന്തപുരം: സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ (27) ആണ് പിടിയിലായത്. സ്കൂൾ വിടുന്ന സമയം കഞ്ചാവുമായി വില്പനയ്ക്കെത്തിയതായിരുന്നു പ്രതി. പൊലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇയാളെ പിടികൂ‌ടുകയായിരുന്നു. ഇയാളിൽ നിന്നും പൊലീസ് ചെറിയ അളവിൽ കഞ്ചാവ് കണ്ടെടുത്തു. ബാക്കി കഞ്ചാവ് അനു നായർ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ നാളെ കോടതിയിൽ ഹാജാക്കും.

rajnath-singh
INDIA

സ്റ്റാലിന് എതിർപ്പ് ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്; തമിഴ്നാട്ടിലും കേരളത്തിലുമെല്ലാം സീറ്റുകൾ കൂടും

ന്യൂഡൽഹി ∙ രാജ്യത്ത് മണ്ഡല പുനർനിർണയം നടക്കുന്നതോടെ കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള സീറ്റുകളുടെ എണ്ണം വർധിക്കുമെന്നാണ് വിശ്വാസമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ദക്ഷിണേന്ത്യയിൽ നിയമസഭാ–ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനടക്കം പറഞ്ഞതിന് പിന്നാലെയാണ്  രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.  ‘‘മണ്ഡല പുനർനിർണയം ആസൂത്രണം ചെയ്തതു പോലെ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എം.കെ. സ്റ്റാലിന് എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ, അദ്ദേഹത്തിന് അവ ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്. ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ ചർച്ച ചെയ്യും, ജുഡീഷ്യറിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. നിയമസഭയായാലും ലോക്‌സഭയായാലും, എല്ലാ സംസ്ഥാനങ്ങളിലും അതിർത്തി നിർണയത്തിന് ശേഷം സീറ്റുകളുടെ എണ്ണം സ്വാഭാവികമായും വർധിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടായിരിക്കണം. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിലും വർധനവുണ്ടാകുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. വടക്കേ ഇന്ത്യയ്ക്ക് മാത്രമേ പ്രയോജനം ലഭിക്കൂ എന്ന അവകാശവാദം ന്യായീകരിക്കാനാവില്ല’’ – രാജ്നാഥ് സിങ് പറഞ്ഞു. മണ്ഡല പുനർനിർണയത്തെ എതിർക്കാൻ എം.കെ. സ്റ്റാലിൻ ഏഴ് മുഖ്യമന്ത്രിമാർക്ക് കത്തെഴുതി ഒരു ദിവസത്തിന് ശേഷമാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. കേന്ദ്ര നടപടി രാജ്യത്തിന്റെ ഫെഡറലിസത്തിനു നേർക്ക് നടക്കുന്ന ആക്രമണമാണെന്നു തുറന്നടിച്ചാണ് സ്റ്റാലിൻ 7 മുഖ്യമന്ത്രിമാർക്ക് കത്തയച്ചത്. മാർച്ച് 22ന് ചെന്നൈയിൽ വച്ച് നടക്കുന്ന ചർച്ചയിലേക്കാണ് മുഖ്യമന്ത്രിമാരെ ക്ഷണിച്ച് സ്റ്റാലിൻ കത്തയച്ചിരിക്കുന്നത്. 7 മുഖ്യമന്ത്രിമാർക്കു പുറമെ ഈ സംസ്ഥാനങ്ങളിലെ വിവിധ പാർട്ടി ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര നടപടിയെ ചെറുക്കാൻ എല്ലാവരെയും ഉൾപ്പെടുത്തി ജോയിന്റ് ആക്ഷൻ കമ്മിറ്റിക്കു രൂപം നൽകാനാണ് സ്റ്റാലിന്റെ നീക്കം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർക്കാണ് കത്ത് അയച്ചിരിക്കുന്നത്. ഇതിൽ ചന്ദ്രബാബു നായിഡുവും മോഹൻ ചരൺ മാജിയും എൻ‍ഡിഎ മുഖ്യമന്ത്രിമാരാണ്. കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപിച്ച് ഡിഎംകെ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുന്നതിനിടെയാണ് മണ്ഡല പുനർനിർണയ വിഷയത്തിലും സ്റ്റാലിൻ‍ പ്രതിരോധം ഉയർത്തുന്നത്.

vizhinjam-port
KERALA

സ്വകാര്യ ഭൂമി ഏറ്റെടുക്കില്ല; വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ഭൂമി കണ്ടെത്തുക കടൽ നികത്തി

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നതു കടല്‍ നികത്തിയായിരിക്കുമെന്നു തുറമുഖ കമ്പനി അറിയിച്ചു. സ്വകാര്യ ഭൂമി ഏറ്റെടുക്കില്ല. വികസനത്തിന്റെ ഭാഗമായി കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ കൂടി ദീര്‍ഘിപ്പിച്ച് ആകെ 2000 മീറ്റര്‍ ആക്കും. ഇതിന്റെ ഭാഗമായി, 30 ലക്ഷം ടിഇയു വരെ വാര്‍ഷിക ശേഷിയുള്ള കണ്ടെയ്നര്‍ യാര്‍ഡ് നിര്‍മിക്കാൻ ആവശ്യമായ 77.17 ഹെക്ടര്‍ ഭൂമിയാണ് ഡ്രെജിങ്ങിലൂടെ കടല്‍ നികത്തി കണ്ടത്തുക. ആദ്യഘട്ടത്തില്‍ തുറമുഖ നിര്‍മാണത്തിനായി 63 ഹെക്ടര്‍ ഭൂമി കടല്‍ നികത്തി വികസിപ്പിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതായി മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചിരുന്നു. രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റര്‍ കൂടി വര്‍ധിപ്പിക്കും. 2028ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണു പ്രതീക്ഷിക്കുന്നത്.

trump-and-market
WORLD

ട്രംപിന്റെ മണ്ടത്തരങ്ങൾ!ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്, ലോകം മുഴുവൻ വിപണികൾ ഇടിഞ്ഞു

ട്രംപിന്റെ നയങ്ങൾ അമേരിക്കയേയും ലോകത്തേയും തിരിഞ്ഞ് കുത്തുന്നു.ലോകം ഇന്നുവരെ കാണാത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്ന് റിപോർട്ടുകൾ മാന്ദ്യം പൊട്ടി പുറപ്പെടുക അമേരിക്കയിൽ നിന്നായിരിക്കും എന്നും ആദ്യം വിപണി തകരുക അമേരിക്കയുടേതാകും എന്നും കണക്കുകൂട്ടുന്നു. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് എസ് & പി 500 സൂചിക 8 ശതമാനത്തിലധികം ഇടിഞ്ഞു. ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു. ന്യൂയോർക്കിൽ, ടെക്-ഹെവി നാസ്ഡാക്കിൽ 2022 ന് ശേഷമുള്ള ഏറ്റവും മോശം ദിവസമാണ് ഉണ്ടായത്, 4 ശതമാനം ഇടിഞ്ഞ് ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.വാൾ സ്ട്രീറ്റിൽ വൻ വിറ്റഴിക്കൽ നടക്കുകയാണ്‌. ഓഹരികൾ വിറ്റഴിക്കാൻ പരക്കം പായുന്ന കാഴ്ച്ചയായിരുന്നു വാൾ സ്ട്രീറ്റിൽ ഉണ്ടായത് ഇന്ത്യ മെക്സിക്കോ, കാനഡ, ചൈന എന്നിവയുമായുള്ള ട്രം പിന്റെ വ്യാപാര തിരുവ മൽസരത്തിൽ അമേരിക്കക്ക് അടി പതറുന്ന കാഴ്ച്ചയാണ്‌ കാണുന്നത്. എന്നാൽ മാന്ദ്യത്തിൽ നിന്നും ഏറ്റവും ശക്തമായി പിടിച്ചു നില്ക്കുന്നതിൽ ഇന്ത്യ ഒന്നാമതും ചൈന രണ്ടാമതും ആയിരിക്കും എന്നും വിദഗ്ദർ പറയുന്നു. ഇന്ത്യയുടെ വൻ ഉപഭോക്തൃ മാർകറ്റ് ഇന്ത്യക്ക് വൻ തുണയായി മാറും എന്നും പറയുന്നു.

trump
WORLD

ആശങ്ക കടലിലും കാട്ടിലും; രക്ഷിക്കില്ലേ ബാണാസുര ചിലപ്പനെ? ട്രംപ് കാണാത്ത കുക്ക് ഐലൻഡ്സിൽ ചൈനയുടെ കളികൾ

അക്രമം നിറയുന്ന അന്തരീക്ഷം, അസ്വസ്ഥത നിറയുന്ന രാജ്യാന്തര ബന്ധങ്ങൾ, കാട്ടിലും നാട്ടിലും ഒരുപോലെ ആശങ്കപ്പെടുത്തുന്ന സംഭവങ്ങൾ… എന്താണ് ഇവയ്ക്കു പിന്നിൽ? വെറും വാർത്തയ്ക്കപ്പുറം വിശദീകരണങ്ങളിലേക്കും മലയാളി വായനക്കാർ മേൽപ്പറഞ്ഞ ചോദ്യത്തിന്റെ ഉത്തരം തേടി സഞ്ചരിക്കുകയാണ്. അവർക്കാവശ്യമായതെല്ലാം മനോരമ ഓൺലൈൻ പ്രീമിയം ഒരുക്കുകയും ചെയ്തു. പ്രീമിയം വിഭാഗത്തിൽ കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ പേർ വായിച്ച 5 വാർത്തകൾ എന്തെല്ലാമാണ്? തിരഞ്ഞെടുത്ത ആ വാർത്തകൾ ഒരിക്കൽക്കൂടി വായിക്കാം, ഒപ്പം അറിവും ഓർമയും മിനുക്കാം… ഇന്ത്യയിലെ തന്നെ വളരെ അപൂർവ പക്ഷിയിനങ്ങളിലൊന്നായ ബാണാസുര ചിലപ്പനെ സംരക്ഷിക്കാനാവുമോ? വയനാട് തുരങ്കപാത നിർമാണത്തിന് പരിസ്ഥിതി ആഘാത അനുമതി നൽകിയ സമിതിയുടെ പഠന റിപ്പോർട്ട് കഴിഞ്ഞയാഴ്ച ഏറെ ചർച്ചയായിരുന്നു. ബാണാസുര ചിലപ്പനെ സംരക്ഷിക്കണമെന്ന പരിസ്ഥിതി ആഘാത സമിതിയുടെ കർശന നിർദേശം വന്നപ്പോൾ ഈ പക്ഷിയുടെ പ്രത്യേകതകളെ കുറിച്ചുള്ള പ്രീമിയം വാർത്തയും ഏറെ പ്രാധാന്യത്തോടെ വായനക്കാർ സ്വീകരിച്ചു. അതിനിടെ, പോയവാരവും കേരളത്തിൽ വന്യജീവി ശല്യം ഏറെ ചർച്ചയായി. കാട്ടാനകളുടെ നാട്ടിലേക്കുള്ള വരവ് എങ്ങനെ തടയാം എന്നു ചിന്തിച്ചവർക്ക് തമിഴ്നാട് വനം വകുപ്പിന്റെ വിജയമന്ത്രം ഏറെ ഗുണകരമായി. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രിനിവാസ് റെഡ്ഡിയുമായുള്ള അഭിമുഖമാണ് മനോരമ ഓൺലൈൻ പ്രീമിയം നൽ‍കിയത്. മലയോര മേഖല മാത്രമല്ല തീരപ്രദേശവും കടുത്ത ആശങ്കയിലാണ്. ഇവിടെ കേന്ദ്ര പദ്ധതിയായ കടൽ മണൽ ഖനനമാണ് ആശങ്ക തീർക്കുന്നത്. മണൽഖനനത്തിനു തിരഞ്ഞെടുത്ത കൊല്ലം ജില്ലയിലെ തീര മേഖലയുടെ ആശങ്കയും പ്രീമിയത്തിലൂടെ വായനക്കാരിലേക്ക് എത്തി. മത്സ്യവളർച്ചയ്ക്ക് ഏറെ സഹായകരമായ കൊല്ലം പരപ്പിന്റെ നാശത്തിനു മണൽഖനനം കാരണമാവും എന്നാണ് മത്സ്യത്തൊഴിലാളികൾ വിശ്വസിക്കുന്നത്.

syria
KERALA

അസദ് അനുകൂലികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ, 1000 പേർ കൊല്ലപ്പെട്ടു

ദമാസ്കസ്: മെഡിറ്ററേനിയൻ തീരത്തോട് ചേർന്നുള്ള മേഖലകളിൽ അസദ് അനുകൂലികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടുദിവസമായി തുടരുന്ന കനത്ത ഏറ്റുമുട്ടൽ ഇപ്പോഴും തുടരുക ആണ്. സംഘർഷത്തിനിടെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ബാഷർ അൽ അസദിന് സ്വാധീനമുള്ള തീരമേഖലകളിലാണ് കലാപം രൂക്ഷമായിരിക്കുന്നത്. അസദിനെ പുറത്താക്കിയതിനു ശേഷം സിറിയയുടെ വിവിധ ഭാ​ഗങ്ങളിൽ സംഘർ‌ഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിരപരാധികളായ പൗരന്മാരെ ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽഷാറ മുന്നറിയിപ്പ് നൽകി. അക്രമം അവസാനിപ്പിച്ച് ആയുധങ്ങൾ താഴെ വയ്‌ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘർഷം രൂക്ഷമായ മേഖലകളിലെല്ലാം കർഫ്യു തുടരുകയാണ്. കലാപം പൊട്ടിപ്പുറപ്പെട്ട ലറ്റക്കിയയിലും ടാർട്ടസിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ലറ്റക്കിയ ന​ഗരമേഖലകളിൽ വൈദ്യുതിയും കുടിവെള്ള വിതരണവും അപ്പാടെ നിലച്ചിരിക്കുകയാണ്. ബ്രിട്ടൺ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ കണക്കുകൾ പ്രകാരം 745 സാധാരണക്കാർ കൊല്ലപ്പെട്ടതിനു പുറമേ, 125 സുരക്ഷാ ഉദ്യോ​ഗസ്ഥരും അസദ് അനുകൂല സായുധ ​ഗ്രൂപ്പുകളിലെ 148 അം​ഗങ്ങളും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. അസദിനെ പുറത്താക്കിയതിന്റെ വിരോധമാണ് സായുധ ​ഗ്രൂപ്പുകൾ കലാപത്തിലൂടെ പ്രകടമാക്കുന്നത്. സിറിയയിൽ വിമതർ അധികാരം പിടിച്ചെടുത്ത് മൂന്ന് മാസത്തിന് ശേഷവും സംഘർഷത്തിന് അയവുവന്നിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആഭ്യന്തര കലാപം വീണ്ടും രൂക്ഷമായത്.

Mumbai
KERALA

താനൂരിൽ നിന്നും കാണാതായ പ്ലസ് ടു വിദ്യാർഥിനികളെ കണ്ടെത്തി

മലപ്പുറം താനൂരിൽ നിന്നും കാണാതായ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെയും മുംബൈയിൽ നിന്ന് കണ്ടെത്തി. മുംബൈ – ചെന്നൈ എക്സ്പ്രസ് ട്രെയിൻ യാത്രയ്ക്കിടെ ലോണാവാല സ്റ്റേഷനിൽ നിന്നാണ് ആർപിഎഫ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ പൂനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. താനൂർ പൊലീസ് ഇന്ന് 8.30ന് മുംബൈയിൽ എത്തുമെന്നും കുട്ടികളുമായി നാട്ടിലേക്ക് തിരിക്കുമെന്നും അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് താനൂർ ദേവതാർ ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ഫാത്തിമ ഷഹദ (16) അശ്വതി (16) എന്നിവരെ കാണാതായത്. പരീക്ഷയ്‌ക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെങ്കിലും ഇരുവരും സ്‌കൂളിലെത്തിയിരുന്നില്ല. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷം ഇവർ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. വിദ്യാർഥിനികളുടെ ഫോണിലേക്ക് ഒരേ ഫോൺ നമ്പറിൽ നിന്ന് കോൾ വന്നിരുന്നതായി പൊലീസ് കണ്ടെത്തി. മഞ്ചേരി സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നുമാണ് വിദ്യാർഥിനികൾക്ക് അവസാനമായി ഫോൺകോൾ വന്നത്. എന്നാൽ ഈ സിമ്മിൻ്റെ ടവർ ലൊക്കേഷൻ കാണിക്കുന്നത് മഹാരാഷ്ട്രയിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് മഞ്ചേരി സ്വദേശിയായ റഹീം അസ്ലമിന്റെ നമ്പറാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

mohammed-shami
Cricket

മത്സരത്തിനിടെ എനർജി ഡ്രിങ്ക് കുടിച്ചു, മുഹമ്മദ് ഷമിക്കെതിരെ കടുത്ത സൈബർ ആക്രമണം; താരത്തെ പിന്തുണച്ച് ക്രിക്കറ്റ് ലോകം

ദുബായ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ ചാംപ്യൻസ് ട്രോഫി സെമിഫൈനലിനിടെ എനർജി ഡ്രിങ്ക് കുടിക്കുന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ ചിത്രം സഹിതം സൈബറിടങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് വിവാദം. ലോകവ്യാപകമായി ഇസ്‍ലാം മതവിശ്വാസികൾ റമസാൻ വ്രതം അനുഷ്ഠിക്കുമ്പോൾ, മുഹമ്മദ് ഷമി അതിനു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ സൈബർ ആക്രമണം ശക്തമായത്. സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ അധിക്ഷേപവും ട്രോളുകളും വ്യാപകമാവുകയും, മതപണ്ഡിതൻമാരിൽ ചിലരും വിമർശനം ഉന്നയിക്കുകയും ചെയ്തതോടെ, താരത്തെ പിന്തുണച്ച് കുടുംബാംഗങ്ങളും ക്രിക്കറ്റ് ആരാധകരും രംഗത്തെത്തി. ഒരു വിഭാഗം മതപണ്ഡിതരും ഷമിയെ പിന്തുണച്ച് രംഗത്തുണ്ട്. റമസാൻ വ്രതം ഒഴിവാക്കിയതിന് ഷമിയെ ‘ക്രിമിനൽ’ എന്ന് വിശേഷിപ്പിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള മതപണ്ഡിതൻ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് താരത്തെ പിന്തുണച്ച് കുടുംബാംഗങ്ങൾ തന്നെ രംഗത്തിറങ്ങിയത്. പാക്കിസ്ഥാൻ താരങ്ങൾക്കിടയിൽ പോലും വ്രതം അനുഷ്ഠിക്കാത്തവരുണ്ടെന്നും ഷമി കളിക്കുന്നത് രാജ്യത്തിനു വേണ്ടിയാണെന്നും അദ്ദേഹത്തിന്റെ ബന്ധുവായ മുംതാസ് ചൂണ്ടിക്കാട്ടി. ‘‘ഷമി ഇന്ത്യയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പോലും വ്രതം നോക്കാതെ കളിക്കുന്നവരുണ്ട്. അതുകൊണ്ട് ഇത് പുതിയ സംഭവമൊന്നുമല്ല. വ്രതം അനുഷ്ഠിക്കാത്തതിന്റെ പേരിൽ ഷമിയെ ഇത്ര ക്രൂരമായി ആക്രമിക്കുന്നതുതന്നെ മോശമാണ്. ഇത്തരം അനാവശ്യ വിവാദങ്ങൾക്ക് ചെവികൊടുക്കാതെ മാർച്ച് ഒൻപതിനു നടക്കുന്ന ഫൈനലിന് തയാറെടുക്കാനാണ് ഞങ്ങൾ ഷമിയോട് പറയുക’ – മുംതാസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഓസ്ട്രേലിയയ്‌ക്കെതിരായ സെമിഫൈനലിൽ 10 ഓവറിൽ 48 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഓസീസിനെതിരായ ഇന്ത്യയുടെ വിജയത്തിൽ ഇത് നിർണായകമാകുകയും ചെയ്തു. ഇതുവരെ നടന്ന നാലു മത്സരങ്ങളിൽനിന്ന് എട്ടു വിക്കറ്റുകളാണ് ഷമി ഇതുവരെ നേടിയത്. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ് ഷമി.

Scroll to Top