[current_datetime]

GLOBAL NEWS

salary-date
Kuwait

ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണം; അല്ലെങ്കില്‍ കർശന നടപടിയെന്ന് കുവൈറ്റ് തൊഴിൽ മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജീവനക്കാർക്ക് ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണമെന്ന് തൊഴിലുടമകൾക്ക് നിർദേശം നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ശമ്പളം നൽകേണ്ട സമയത്തിന് ഏഴുദിവസം കഴിഞ്ഞ ശേഷവും ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തൊഴിൽ അതോറിറ്റിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ആഴ്ച ആരംഭിച്ച ബോധവൽക്കരണ കാമ്പയിനിൻ്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. 200ല്‍ അധികം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശീലനം നേടിയ നഴ്‌സിന്റെ മേല്‍നോട്ടത്തില്‍ പ്രഥമശുശ്രൂഷാ സൗകര്യം ഒരുക്കണം. തൊഴിലാളികളുടെ പാര്‍പ്പിട സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. കെട്ടിടങ്ങളില്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്. കെട്ടിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ അവരുടെ എണ്ണത്തിന് ആനുപാതികമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. കെട്ടിടത്തിന്റെ അറ്റകുറ്റപണികളും യഥാസമയം നടത്തേണ്ടതുണ്ട്.

oman
Oman

റമദാനിൽ ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കണം; മാർഗനിർദേശം പുറപ്പെടുവിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം

മസ്‌ക്കറ്റ്: റമദാന്‍ മാസത്തില്‍ തൊഴിലിടങ്ങളില്‍ ജീവനക്കാരും തൊഴിലുടമകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി തൊഴില്‍ മന്ത്രാലയം. ജീവനക്കാര്‍ക്ക് രാത്രിയില്‍ മതിയായ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക, ഇഫ്താര്‍ സമയം കഫീന്‍, പഞ്ചസാര എന്നിവ അടങ്ങിയ പാനിയങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ് മാർഗനിർദേശത്തിൽ പറയുന്നത്. നോമ്പില്ലാത്ത സമയങ്ങളില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ധാരാളം വെള്ളം കുടിക്കണം. തൊഴിലുടമകള്‍ നോമ്പുകാലത്ത് ജോലിക്ക് ഷിഫ്റ്റ് അനുവദിക്കണം. പുറം ജോലികളുടെ സമയം കുറയ്ക്കുകയും ജീവനക്കാരുടെ ശാരീരിക ക്ഷമത നിരീക്ഷിക്കുകയും ചെയ്യണം. പ്രഥമ ശുഷ്രൂഷയും അടിയന്തര ചികിത്സയും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കണം തുടങ്ങിയ കാര്യങ്ങളും മാർഗനിർദേശത്തിലുണ്ട്. ജോലി സമയങ്ങളില്‍ എപ്പോഴും വ്യക്തഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. ജീവനക്കാര്‍ അവരുടെ ആരോഗ്യ സ്ഥിതി, കഴിക്കുന്ന മരുന്ന് ഇവയെ കുറിച്ച് സൂപ്പര്‍വൈസര്‍മാരെ അറിയിക്കണം. ജോലി സ്ഥലത്തെ അപകടങ്ങളെ കുറിച്ച് ആവശ്യമായ മുന്‍കരുതല്‍ പ്രതിരോധ നടപടികളെ കുറിച്ചും ജീവനക്കാരെ ബോധവത്കരിക്കണം. ജീവനക്കാരുടെ മനാസികവും ശാരീരികവുമായ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ജോലിസ്ഥലത്ത് സമ്മര്‍ദം കുറയ്ക്കുകയും ക്ഷീണത്തിന് സാധ്യതയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുക, പരിക്കുകള്‍ ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

YouthAmbassador
Saudi Arabia

ആഗോള യൂത്ത് അംബാസിഡർ പ്രോ​ഗ്രാമിലേക്ക് മലയാളി വിദ്യാർത്ഥിനിയും; ഇടംപിടിച്ചത് 100 പേരുടെ ലിസ്റ്റിൽ

ജിദ്ദ: യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി പരിശീലിപ്പിക്കുന്ന യൂത്ത് അംബാസിഡർ പ്രോ​ഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ജിദ്ദയിലെ പ്രവാസി മലയാളി വിദ്യാർത്ഥിനി. മലപ്പുറം സ്വദേശി ഫെല്ല മെഹക്കിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കൊണ്ടോട്ടി പേങ്ങാട് സ്വദേശി പാണിടകശാല ഹബീബിൻ്റേയും പറമ്പാടൻ ജസീനയുടേും മകളാണ് ഫെല്ല മെഹക്ക്. ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആ​ഗോള തലത്തിൽ 100 വിദ്യാർത്ഥികളെയും യുവജനങ്ങളേയും തെരഞ്ഞെടുക്കുന്നതാണ് യൂത്ത് അംബാസഡർ പ്രോ​ഗ്രാം. തങ്ങൾ ജീവിക്കുന്ന സമൂ​ഹങ്ങളിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ലോകത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും വരുന്ന യുവജനങ്ങളുമായി കൂടിച്ചേർന്ന് സുസ്ഥിര വികസനത്തിന് ആവശ്യമായ പ്രൊജക്ടുകൾ ചെയ്യുവാനുള്ള ഒരു വർഷത്തെ പരിശീലനത്തിനാണ് സ്കോളർഷിപ്പ് പദ്ധതിയിലൂടെ ഫെല്ല മെഹക്ക് അർഹത നേടിയിരിക്കുന്നത്. ഹാഷ് ഫ്യൂച്ചർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫെല്ല മെഹക്ക്.1000ത്തിലധികം അപേക്ഷകരിൽ നിന്നാണ് ഫെല്ലയെ തിരഞ്ഞെടുത്തത്. ഇൻ്റർവ്യൂവിലൂടെയും പ്രോജക്ട് പ്രസൻ്റേഷനിലൂടെയുമായിരുന്നു നൂറുപേരടങ്ങുന്ന ഫൈനൽ‌ ലിസ്റ്റിൽ ഫെല്ല സ്ഥാനം പിടിച്ചത്. പരിശീലനങ്ങൾ, വർക്ക് ഷോപ്പുകൾ, മെൻ്ററിങ്, ലീഡർഷിപ്പ് പരിശീലനം, പ്രൊജക്ട് വർക്ക് എന്നിവ അടങ്ങുന്നതാണ് ഒരു വർഷത്തെ പ്രോ​ഗ്രാം. അക്കാദമിക് മേഖലകൾക്കപ്പുറം സംരംഭകത്വം, ബിസിനസ് വികസനം, ക്രിയാത്മകമായ പദ്ധതികൾ എന്നിവയിലൂടെ യുവാക്കളുടെ കഴിവുകൾ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് തൻ്റെ ലക്ഷ്യം എന്ന് ഫെല്ല പറഞ്ഞു.  

qatar
Qatar

യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു; പ്രതിവാര സർവീസുകളുടെ എണ്ണം കൂട്ടി ഖത്തർ എയർവേസ്

ദോഹ: യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതോടെ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജ ഉള്‍പ്പെടെ 11 നഗരങ്ങളിലേക്കാണ് സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 170ലേറെ സ്ഥലങ്ങളിലേക്ക് നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് ദോഹയില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. വര്‍ധിപ്പിച്ച സര്‍വീസുകള്‍: ഷാര്‍ജ: ആഴ്ചയില്‍ 21 വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നത് 35 ആയി വര്‍ധിപ്പിച്ചു. ആസംറ്റര്‍ഡാം: ആഴ്ചയില്‍ ഏഴ് വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നത് 11 ആയി വര്‍ധിപ്പിച്ചു. ഡമാസ്‌ക്കസ്: ആഴ്ചയില്‍ മൂന്ന് സര്‍വീസുണ്ടായിരുന്നത് 14 ആയി ഉയര്‍ത്തി. ദര്‍ഇസ് സലാം കിളിമഞ്ചാരോ: ആഴ്ചയില്‍ മൂന്നായിരുന്നത് 14 ആയി വര്‍ധിപ്പിച്ചു. എന്റബ്ബി: ആഴ്ചയില്‍ ഏഴായിരുന്നത് 11 ആയി ഉയര്‍ത്തി. ലമാക്ക : ആഴ്ചയില്‍ ഏഴായിരുന്നത് 10 ആയി വര്‍ധിച്ചു. ലണ്ടന്‍ ഹീത്രു : ആഴ്ചയില്‍ 49 സര്‍വീസുണ്ടായിരുന്നത് 56 ആയി ഉയര്‍ന്നു. മഡ്രിഡ് : ആഴ്ചയില്‍ 14 ആയിരുന്ന സര്‍വീസ് 17 ആയി ഉയര്‍ത്തി. മാപുട്ടോഡര്‍ബന്‍ : ആഴ്ചയില്‍ അഞ്ചായിരുന്നത് ഏഴായി ഉയര്‍ത്തി. ടോക്കിയോ നരിത : ആഴ്ചയില്‍ 11 ആയിരുന്നത് 14 ആയി വര്‍ധിച്ചു. തുനിസ്: ആഴ്ചയില്‍ 10 ആയിരുന്നത് 12 സര്‍വീസുകള്‍ വരെ ഉയര്‍ത്തി. സർവീസുകളുടെ എണ്ണം കൂടിയതോടെ യാത്രക്കാർക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കൂടിയാണ് ലഭിക്കുന്നത്. ഖത്തറിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുന്ന പ്രവാസിൾക്ക് ഇത് ഏറെ പ്രയോജനകരമാണ്.

uae-visiting-visa-news
UAE

ദുബായിൽ വിസിറ്റിങ് വിസാക്കാർ ഇനി കുറച്ച് വിയർക്കും

വിസിറ്റിങ് വിസയിൽ ദുബായി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. വിമാനത്താവളങ്ങൾ മുതൽ തന്നെ അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാറുണ്ട് ഇവർക്ക്. സന്ദർശക വിസ ലഭിച്ചു പോകുന്നവർ തങ്ങളുടെ നാട്ടിലുള്ള ഏതെങ്കിലും ബാങ്ക് അക്കൗണ്ടില്‍ 70,000 രൂപയുടെ ബാലൻസ് കാണിക്കണമെന്നതാണ് അധികൃതരുടെ കാർക്കശ്യ നിലപാട്. ഈ നിയമം വന്നിട്ട് കുറച്ച് നാളുകൾ ആയി. ഈ നിയമത്തെക്കുറിച്ച്‌ അറിയാത്ത പലരും വിമാനം കയറാനാകാതെ നാട്ടിലേക്ക് തിരിച്ചു പോരേണ്ടി വന്നിട്ടുണ്ട്. നാട്ടിലെ അക്കൗണ്ടില്‍ പണമുണ്ടായാല്‍ വിദേശങ്ങളില്‍ എങ്ങനെ താമസവും ഭക്ഷണവും ഉറപ്പ് വരുത്തുക എന്ന ചോദ്യത്തിന് അധികൃതർക്കും മറുപടിയില്ല. ഇതോടൊപ്പം യുഎഇയില്‍ ജോലി ചെയ്യുന്ന പലരും കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ യുഎഇയില്‍ കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, ആവശ്യമായ രേഖകള്‍, ചെലവുകള്‍ എന്നിവയെക്കുറിച്ച്‌ ചിലർക്ക് ധാരണയുണ്ടാവില്ല. ★ യുഎഇയില്‍ സാധുവായ തൊഴില്‍ വിസയുള്ള എല്ലാ വിദേശികള്‍ക്കും സ്വന്തം ബിസിനസ് നടത്തുന്നവർക്കും ഫാമിലി വിസയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം അപേക്ഷിക്കാനുള്ള യോഗ്യത: ★ ശമ്ബളം: കുറഞ്ഞത് 4,000 ദിർഹമോ അല്ലെങ്കില്‍ 3,000 ദിർഹമോ ശമ്ബളം ആയിരിക്കണം. കൂടാതെ, താമസ സൗകര്യവും ഉറപ്പാക്കേണ്ടതുണ്ട്. മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവരെ സ്പോണ്‍സർ ചെയ്യുന്നത് സംബന്ധിച്ച്‌ വ്യത്യസ്ത നിയമങ്ങളും ഡോക്യുമെന്റ് ആവശ്യകതകളും ഉണ്ട്. ★ സ്ഥിരമായ തൊഴില്‍: ഒരു സ്ഥാപനത്തില്‍ സ്ഥിരമായി ജോലി ചെയ്യുന്നതായി തെളിയിക്കുന്ന രേഖകള്‍ ★ വാടക കരാർ: കുടുംബത്തെ താമസിപ്പിക്കാൻ പാകത്തിനുള്ള വാടക വീട് ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ആവശ്യമായ രേഖകള്‍: ❖ പാസ്‌പോർട്ട് പകർപ്പുകള്‍ ❖ വിവാഹ സർട്ടിഫിക്കറ്റ് (അറബിയില്‍ വിവർത്തനം ചെയ്തത്) ❖ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റുകള്‍ ❖ തൊഴില്‍ കരാർ ❖ ശമ്ബള സർട്ടിഫിക്കറ്റ് ❖ വാടക കരാർ ❖ പാസ്‌പോർട്ട് സൈസ് ഫോട്ടോകള്‍ ❖ മെഡിക്കല്‍ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എങ്ങനെ അപേക്ഷിക്കണം ? 1. അമർ സെൻ്റർ അല്ലെങ്കില്‍ ടൈപ്പിംഗ് സെൻ്റർ സന്ദർശിക്കുക: ഈ കേന്ദ്രങ്ങളില്‍ വിസ അപേക്ഷാഫോം പൂരിപ്പിക്കാനും ആവശ്യമായ രേഖകള്‍ സമർപ്പിക്കാനും സാധിക്കും. ദുബൈ ഇന്റർനാഷണല്‍ എയർപോർട്ട് ടെർമിനല്‍ 3-ല്‍ സ്ഥിതി ചെയ്യുന്ന ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) കസ്റ്റമർ ഹാപ്പിനസ് സെൻററിലും നിങ്ങള്‍ക്ക് വിസ അപേക്ഷിക്കാം. 2. ഓണ്‍ലൈൻ അപേക്ഷ: ഐസിപി (ICP) വെബ്സൈറ്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA-D) വെബ്സൈറ്റ് അല്ലെങ്കില്‍ ദുബൈനൗ ആപ്പ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 3. മെഡിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്: അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ് ചെയ്യുക. . ഈ ടെസ്റ്റ് ചെയ്യുന്നതിന് അടുത്തുള്ള ഒരു ഹെല്‍ത്ത് സെന്റർ സന്ദർശിക്കാം. ഏതു ഹെല്‍ത്ത് സെന്റർ സന്ദർശിക്കണമെന്ന് തീരുമാനിക്കുമ്ബോള്‍, എളുപ്പത്തില്‍ എത്തിച്ചേരാൻ കഴിയുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കുക. ഈ സെന്ററില്‍ എത്തിച്ചേർന്നാല്‍, അവർ തരുന്ന ഫോം ശരിയായി പൂരിപ്പിച്ച്‌ സമർപ്പിക്കുക. 4. എമിറേറ്റ്സ് ഐഡി ശേഖരിക്കുക: വിസയ്ക്ക് അപേക്ഷിക്കുമ്ബോള്‍, പുതിയ എമിറേറ്റ്സ് ഐഡി എവിടെ നിന്ന് ലഭിക്കണമെന്ന് തീരുമാനിക്കാം. അടുത്തുള്ള ഒരു എമിറേറ്റ്സ് പോസ്റ്റ് ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റാം, അല്ലെങ്കില്‍ ഒരു കൊറിയർ സേവനം ഉപയോഗിച്ച്‌ താമസ സ്ഥലത്തേക്ക് അയക്കാൻ ആവശ്യപ്പെടാം. ഈ രണ്ട് സൗകര്യപ്രദമായ ഓപ്ഷനുകളില്‍ ഏതാണ് അനുയോജ്യമെന്ന് തിരഞ്ഞെടുക്കുക. യുഎഇയിലെ എല്ലാ താമസക്കാർക്കും അവരുടെ ഐഡന്റിറ്റി തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധമാണ്. എപ്പോഴും കൈവശം വയ്ക്കേണ്ട ഒരു പ്രധാന രേഖയാണ്. ചെലവുകള്‍: അപേക്ഷിക്കുന്ന സർവീസ് സെന്ററും നിലവിലെ സ്ഥിതിയും അനുസരിച്ച്‌ ചെലവ് ചെറിയ തോതില്‍ വ്യത്യാസപ്പെടാം. സാധാരണയായി ഇനിപ്പറയുന്ന ചെലവുകള്‍ പ്രതീക്ഷിക്കാം: എൻട്രി പെർമിറ്റ്: 550 ദിർഹം ഫയല്‍ ഓപ്പണിംഗ് ചാർജുകള്‍: 300 ദിർഹം എമിറേറ്റ്സ് ഐഡി (രണ്ട് വർഷത്തേക്ക്): 385 ദിർഹം മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്: 320 ദിർഹം വിസ സ്റ്റാമ്ബിംഗ്: 580 ദിർഹം

Scroll to Top