ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ തകര്‍ന്നുവീണ ബോയിങ് വിമാനത്തിന്റെ ഒരു എന്‍ജിന്‍ മാറ്റി പുതിയത് വെച്ചിരുന്നുവെന്ന് എയര്‍ ഇന്ത്യ. 2025 മാര്‍ച്ചിലായിരുന്നു വിമാനത്തിന്റെ വലതുവശത്തെ എന്‍ജിന്‍ മാറ്റിവെച്ചത്. ഇടതുവശത്തെ എന്‍ജിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഏപ്രില്‍ മാസത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നുവെന്നും എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കാംപ്‌ബെല്‍ വില്‍സണ്‍ അറിയിച്ചു. വിമാനം കൃത്യമായ ഇടവേളയില്‍ പരിശോധിച്ചിരുന്നതായും അദ്ദേഹം ഉപഭോക്താക്കള്‍ക്ക് അയച്ച തുറന്ന കത്തില്‍ വിശദീകരിക്കുന്നു.
വിമാന ദുരന്തം; വലത്തെ എന്‍ജിന്‍ പുതിയത്, വിമാനത്തിന് തകരാറുണ്ടായിരുന്നില്ല- എയര്‍ ഇന്ത്യ


RECOMMENDED

EDITOR'S PICK
