top_ad
Tuesday, October 7, 2025 - 8:25 PM
Tuesday, October 7, 2025 - 8:25 PM
single_page_ads

കുവൈത്തില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ പുതിയ നിബന്ധന; സ്വദേശികള്‍ അല്ലാത്തവര്‍ക്ക് ബാധകം

kuwait

പ്രവാസികളായ പ്രൊഫഷനലുകളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം ആരംഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ (പാം) ഡയറക്‌ടർ ജനറൽ മർസൂഖ് അൽ ഒതൈബി പുറപ്പെടുവിച്ചു. സ്വദേശികൾ അല്ലാത്ത എല്ലാവർക്കും ഇത് ബാധകമാണ്. തൊഴിലുടമകൾ അഷാൽ പോർട്ടൽ അല്ലെങ്കിൽ സാഹേൽ ആപ്പ് വഴിയാണ് അപേക്ഷിക്കേണ്ടത്.

വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നത് സ്പെഷൽ മേഖലയിലാണെങ്കിൽ യോഗ്യതകൾ കൂടെ സമർപ്പിക്കണം. വിദ്യാഭ്യാസവും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അക്രഡിറ്റേഷൻ അനുമതിയും ഉണ്ടെങ്കിൽ മാത്രമേ അംഗീകാരം ലഭിക്കൂ.

അക്കാദമിക് യോഗ്യതയ്ക്ക് ഡോക്ടറേറ്റ്, മാസ്റ്റേഴ്‌സ്, ബാച്ചിലേഴ്‌സ് അഥവാ ഡിപ്ലോമ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതയെ അടിസ്ഥാനമാക്കിയുള്ള യോഗ്യത കരസ്ഥമാക്കിയിരിക്കണം. എൻജിനീയറിങ് പ്രഫഷനലുകൾക്ക് സിസ്റ്റം വഴി അംഗീകാരം പരിശോധിച്ച ശേഷമാകും നൽകുക. നിലവിലുള്ള തസ്തിക മാറാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കാൻ തടസ്സമുണ്ടാകില്ല.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top