[current_datetime]

Author name: TestUser

Home

ക്ലോക്ക് ടവറിന് ചിലവ് 40 ലക്ഷം; ഉദ്ഘാടനത്തിന് പിന്നാലെ ക്ലോക്കും കേടായി; ബീഹാറില്‍ വിവാദം

ബീഹാറില്‍ ക്ലോക്ക് ടവർ വിവാദം. ഉദ്ഘാടനം ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ക്ലോക്കിന്റെ പ്രവര്‍ത്തനം നിലച്ചു.40 ലക്ഷം രൂപയോളം മുടക്കിയാണ് ക്ലോക്ക് ടവർ നിർമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഗതി യാത്രയുമായി ബന്ധപ്പെട്ടാണ് നിര്‍മാണം പെട്ടെന്ന് പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി തന്നെയാണ് ടവർ ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനം ചെയ്ത് 24 മണിക്കൂർ കഴിയുംമുൻപ് ക്ലോക്ക് കേടായി. മോഷ്ടാക്കൾ ടവറിൽ കയറി ചെമ്പുകമ്പികൾ വലിച്ചെടുത്തതോടെയാണ് ക്ലോക്ക് കേടായത്. ടവറിന്റെ രൂപകൽപനയും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഒരു തൂണിന് മുകളിൽ ചതുരാകൃതിയിലുള്ള ബോക്സ് കയറ്റിവച്ച രൂപത്തിലാണ് ടവർ ഉള്ളത്.വെളുത്ത നിറത്തിൽ കുമ്മായത്തിന്റെ നിറത്തില്‍ പെയിന്റ് ചെയ്തത് കാരണം ഒട്ടും ആകര്‍ഷകവുമല്ല. ഇതിനു എങ്ങനെ 40 ലക്ഷം വന്നത് എന്നാണ് ആളുകളുടെ സംശയം. ഇതോടെ ക്ലോക്ക് ടവർ വിവാദവുമായി.

Home

ഷാറൂഖും കുടുംബവും താമസം മാറി; മന്നത്തിൽ 25 കോടിയുടെ നവീകരണം

ഷാറൂഖ് ഖാനും കുടുംബവും വാടകവീട്ടിലേക്ക് താമസം മാറി. മന്നത്ത് ബംഗ്ലാവിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണിത്‌. മന്നത്ത് ബംഗ്ലാവ് വിപുലീകരിക്കുകയാണ്. ഗ്രേഡ് ടു ബി പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുന്ന പ്രോപ്പർട്ടി ആയതിനാൽ മന്നത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമായിരുന്നു. 2024 നവംബറിലാണ് ഇതിനുള്ള അപേക്ഷ ഗൗരി ഖാൻ സമർപ്പിച്ചത്. മഹാരാഷ്ട്ര കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി അനുമതി നൽകുകയും ചെയ്തു. ഇതോടെയാണ് ഇവര്‍ താമസം മാറിയത്. ഭഗ്നാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റുകൾ ഷാറൂഖ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇപ്പോള്‍ അവിടെയാണ് താമസം. 25 കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ഷാറൂഖ് ചെലവഴിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Clean kitchen
Home

ഇത് ഹൗസ് ക്ലീനിങ് ഏജൻസികളുടെ വസന്തകാലം; പണമുണ്ടെങ്കില്‍ എല്ലാം നൊടിയിടയില്‍

കേരളത്തില്‍ ഇപ്പോള്‍ ഹൗസ് ക്ലീനിങ് ഏജൻസികളുടെ കാലം. pala കുടുംബങ്ങളും ഇന്ന് ആശ്രയിക്കുന്നത് ക്ലീനിങ് ഏജൻസികളുടെ സഹായമാണ്. വീട്ടുജോലിക്ക് പഴയതുപോലെ ആളുകളെ കിട്ടുന്നില്ല. അതും ഈ ഏജന്‍സികളെ ആശ്രയിക്കാന്‍ കാരണമാകുന്നു. ഡീപ് ക്ലീനിങ്ങാണ് ഇതില്‍ പ്രധാനം.കിച്ചൻ കോഡും ഇലക്ട്രിക്കൽ ഫിറ്റിങ്ങുകളും ജനവാതിലുകളും സീലിങ്ങും തറ തുടങ്ങി വീട്ടിലെ സകല സാധനങ്ങളും വൃത്തിയാക്കുന്നതാണ് ഡീപ് ക്ലീനിങ്. കാർപെറ്റുകളും സോഫകളുമെല്ലാം ഇവർ വൃത്തിയാക്കി നല്‍കും. കിച്ചൻ ക്ലീനിങ്ങും നല്ല നിലയില്‍ പൂര്‍ത്തിയാക്കും. ആവശ്യത്തിന് പണം നല്‍കണം എന്ന് മാത്രം.

qatar airways
Qatar

ഖത്തർ എയർവേയ്സിന്റെ ബോയിങ് 777 വിമാനങ്ങളിലും ഉടന്‍ തന്നെ ഇൻറർനെറ്റ്; നടപ്പാക്കുന്നത് സ്റ്റാർലിങ്ക് പദ്ധതി

ഖത്തർ എയർവേയ്സിന്റെ ബോയിങ് 777 വിമാനങ്ങളിലെ യാത്രക്കാർക്ക് ഉടന്‍ തന്നെ ഇൻറർനെറ്റ് ലഭ്യമാകും. ഇതിനായി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ നടപടി ഉടൻ പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു. 35,000 അടി ഉയരത്തിൽ സ്ട്രീമിങ്, ഗെയിമിങ്, അതിവേഗ ബ്രൗസിങ് എന്നിവ സൗജന്യമായാണ് വൈ-ഫൈ വഴി യാത്രക്കാർക്ക് ലഭിക്കുക . ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കൽ നടപടികൾക്കും തുടക്കം കുറിക്കും. ബോയിങ് 777ലെ സ്റ്റാർലിങ് വൈ-ഫൈ സേവനം വിജയകരമായതോടെയാണ് എ350 വിമാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുന്നത്. ഏതാനും ബോയിങ് 777 വിമാനങ്ങളിൽ മാത്രമാണ് ഇനി സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ളുവെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലേക്കു കൂടി സേവനം വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണെന്നും ഇതോടെ എ350 വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന ലോകത്തിലെ ആദ്യ വിമാന കമ്പനിയായി ഖത്തർ എയർവേയ്സ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

oman-iran
Oman

അമേരിക്ക-ഇറാന്‍ ആദ്യ ഉന്നതതല ചർച്ച ഒമാനിൽ; തുടക്കമാകുന്നത് ആണവ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക്

ആണവപ്രശ്നത്തില്‍ ഇറാനുമായി യു.എസ് നടത്തുന്ന ആദ്യ ഉന്നതതല ചർച്ച ശനിയാഴ്ച ഒമാനിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പങ്കെടുക്കും. യുഎസുമായി നേരിട്ട് ചർച്ചയ്ക്കില്ലെന്നും മധ്യസ്ഥരുമായി ചർച്ചയാകാമെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇറാനുമായി നേരിട്ടുള്ള ചർച്ചയാണു നടക്കാൻ പോകുന്നതെന്നാണു ട്രംപ് അവകാശപ്പെട്ടത്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ട്രംപ് പ്രതികരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം സാധ്യമാക്കുന്നതിൽ ഒമാന്റെ മധ്യസ്ഥത സ്വാഭാവികമായ ഒരു തിരഞ്ഞെടുപ്പാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞത്.

DISTRICT NEWS

വേനൽ അത്ര കടുപ്പമാകില്ല; ഇടവിട്ടു മഴ ലഭിക്കാന്‍ സാധ്യത

ഈ വർഷം കടുത്ത ചൂടിനു സാധ്യത കുറവെന്ന് സൂചന. ആലപ്പുഴയില്‍ ഇടവിട്ടു മഴ ലഭിക്കുന്നതിന് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. . ഏപ്രിലിൽ ഇടവിട്ട് മഴയുണ്ടാകും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭൂരിഭാഗം ജില്ലകളിലും വൈകിട്ടു മഴ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചൂട് കുറവാണ്. 2023ലെ വേനൽക്കാലത്തിനു സമാനമായ സാഹചര്യങ്ങളാണ് ഈ വർഷവുമെന്നാണ് അനുമാനം. 36 ഡിഗ്രി സെൽഷ്യസ് താപനില പ്രതീക്ഷിക്കാം. തുടർച്ചയായ‌ ദിവസങ്ങളിൽ ചൂട് കൂടുന്നതു കാരണമുള്ള പ്രശ്നങ്ങളും മഴ കാരണം ഒഴിവാകും.

DISTRICT NEWS, KERALA, LATEST NEWS

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പൈങ്കുനി ആറാട്ട്’; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘പൈങ്കുനി ആറാട്ട്’ ഘോഷയാത്രയ്ക്കായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കും. വ്യാഴാഴ്ച വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പത് വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം. വിമാനത്താവളത്തിന്‍റെ റൺവേയിലൂടെയാണ് ആറാട്ട് ഘോഷയാത്ര കടന്ന് പോകുന്നത്. പടിഞ്ഞാറെ നടയിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന എഴുന്നള്ളത്ത് സൂര്യാസ്‌തമയ സമയത്ത് ശംഖുമുഖത്തെത്തും. ചന്ദ്രോദയത്തിലാണ് കടലിൽ ആറാട്ട്. പതിറ്റാണ്ടുകളായി വിമാനത്താവളത്തിന്‍റെ റൺവേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വിവരം അതത് വിമാനകമ്പനികൾ യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ അല്‍പശി ആറാട്ടിനും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. ഇതിന്റെ ഭാഗമായാണ് വർഷത്തിൽ രണ്ടുദിവസം വിമാനത്താവളം അടച്ചിടുന്നത്. ശ്രീപത്മനാഭ സ്വാമിയെ സ്വർണഗരുഡ വാഹനത്തിലും തെക്കേടം നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിഗരുഡ വാഹനത്തിലും എഴുന്നള്ളിക്കും. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിന്‍റെ ഉള്ളിലേക്ക് കടക്കുന്ന എഴുന്നള്ളത്ത് ശംഖുമുഖം ദേവീക്ഷേത്രത്തിന് സമീപത്തെ പാർക്കിലൂടെയാണ് പുറത്തേക്കിറങ്ങുന്നത്. ആറാട്ട് ഘോഷയാത്ര കാണാനും അനുഗമിക്കാനും ആയിരക്കണക്കിന് ഭക്തരാണ് എത്തുക. ആറാട്ടുമായി ബന്ധപ്പെട്ട് ഭക്തർക്കും യാത്രക്കാർക്കും യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെയാണ് എയർപോർട്ട് പ്രവർത്തിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു. 1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര തിരുനാളിന്‍റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്. അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിന്‍റെ റൺവേ തയാറാക്കിയത്. ശ്രീപത്മനാഭന്‍റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.

INDIA, LATEST NEWS, TOP NEWS

“പാസായ ബില്ലുകൾക്ക് മേൽ മൂന്ന് മാസത്തിനുള്ളിൽ ​ഗവർണർ തീരുമാനമെ‌ടുക്കണം”; സുപ്രിംകോ‌ടതി

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് മേലുള്ള ​ഗവർണറുടെ അധികാരത്തിന് പരിധി നിശ്ചയിച്ച് സുപ്രിംകോടതി. പാസായ ബില്ലുകൾക്ക് മേൽ മൂന്ന് മാസത്തിനുള്ളിൽ ​ഗവർണർ തീരുമാനമെ‌ടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഗവർണർ നടപടി സ്വീകരിക്കണം. അനുച്ഛേദം 200 അനുസരിച്ച് ഗവർണറുടെ വിവേചനാധികാരം എന്നൊന്നില്ല. സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിലാണ് സുപ്രിംകോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പുറമേ, തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച പത്തു ബില്ലുകളും സുപ്രിംകോടതി അംഗീകരിച്ചു. ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവർ ശരി അല്ലെങ്കിൽ മോശമാണെന്ന് തോന്നുമെന്ന അംബേദ്ക്കറുടെ വാക്കുകളും കോടതി വിധിയ്ക്കൊപ്പം കോടതി ഉദ്ധരിച്ചു. അനുച്ഛേദം 200 പ്രകാരം നടപടികളിൽ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായി കൊണ്ടുവരുന്നതാണ്. ബില്ലുകള്‍ പിടിച്ചുവച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണ്. നിയമസഭ ബില്ലുകൾ വീണ്ടും പാസാക്കി അയച്ചാൽ രാഷ്ട്രപതിക്ക് വിടാൻ അവകാശമില്ല. ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്തമെങ്കിലേ ഇതിന് അധികാരമുള്ളൂ. ഗവർണർക്ക് ഭരണഘടനയിൽ സമ്പൂർണ്ണ വീറ്റോ അധികാരമില്ല. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ലെന്നും സംസ്ഥാന സർക്കാരിനെ തടയുകയല്ല ഗവർണറുടെ ചുമതലയെന്നും കോടതി പറഞ്ഞു.

DISTRICT NEWS, KERALA

കാഴ്ച കണ്ട് യാത്ര ചെയ്യാം; വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു

വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയിലേറെ ചെലവിട്ട് റോപ്‌വേ പദ്ധതി നടപ്പാക്കുന്നത്. ലക്കിടിയെ അടിവാരവുമായി ബന്ധിപ്പിക്കുന്നതാണ് 3.675 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോപ്‌വേ പദ്ധതി. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ്‌വേ ആയിരിക്കും ഇത്. ചുരത്തില്‍ ഏകദേശം 2 ഹെക്ടര്‍ വനഭൂമിക്കു മുകളിലൂടെയാണ് റോപ്‌വേ കടന്നുപോകേണ്ടത്. കാഴ്ചകള്‍ കണ്ട് ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ 15 മിനിറ്റ് മതി. 3 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ മതി. ഇപ്പോള്‍ അടിവാരം മുതല്‍ ലക്കിടിവരെ ചുരത്തിലൂടെ കുറഞ്ഞത് 40 മിനിറ്റ് യാത്ര വേണ്ടിവരും. ഒരേസമയം 6 പേര്‍ക്കു യാത്ര ചെയ്യാനാകുന്ന എസി കേബിള്‍ കാറുകളാണ് റോപ്‌വേയിൽ ഉണ്ടാകുക. മണിക്കൂറില്‍ 400 പേര്‍ക്കു യാത്ര ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40 ടവറുകള്‍ സ്ഥാപിക്കേണ്ടിവരും. ബത്തേരിയില്‍നിന്നു ലക്കിടി വരെയും കോഴിക്കോടുനിന്ന് അടിവാരം വരെയും പ്രത്യേക ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം പദ്ധതി നേടിക്കഴിഞ്ഞു. റോപ്‌വേ പദ്ധതിക്കൊപ്പം അടിവാരം-നൂറാംതോട്-ചിപ്പിലിത്തോട്-തളിപ്പുഴ റോഡ് കൂടി യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. അടിവാരം-ലക്കിടി ടെര്‍മിനലുകളോടു അനുബന്ധിച്ച് പാര്‍ക്ക്, സ്റ്റാര്‍ ഹോട്ടല്‍, കഫറ്റീരിയ, ആംഫി തിയറ്റര്‍, ഓഡിറ്റോറിയം തുടങ്ങിയവയും ആരംഭിക്കാന്‍ ഉദ്ദേശ്യമുണ്ട്.

DISTRICT NEWS, KERALA

തുറവൂർ– അരൂർ ഉയരപ്പാത നിർമാണം; കാലവർഷം എത്തും മുൻപ് നിർമ്മാണം പൂർ‍ത്തിയാക്കണമെന്നാവശ്യം

തുറവൂർ– അരൂർ ഉയരപ്പാത നിർമാണം മന്ദ​ഗതിയിൽ. തുറവൂർ മുതൽ അരൂർ വരെ നീളുന്ന 12.75 കിലോമീറ്റർ പാതയിൽ കാന നിർമാണം വെെകുന്നതാണ് നിർമ്മാണത്തെ മൊത്തത്തിൽ ബാധിക്കുന്നത്. കാലവർഷം എത്തും മുൻപ് പാതയുടെ നിർമ്മാണം പൂർത്തിയായില്ലെങ്കിൽ വൻ ഗതാഗത കുരുക്കിനും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ 4 പഞ്ചായത്ത് പരിധിയിലൂടെയാണ് ഉയരപ്പാത കടന്നു പോകുന്നത്. ഈ പ്രദേശത്ത് കാന നിർമാണം വെെകുന്നതാണ് വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണം. കാനയുമായി ഇട തോടുകളിലേക്ക് ബന്ധിപ്പിക്കുന്നതിന് പഞ്ചായത്തുകൾ അനുമതി നൽകാത്തതാണ് ഇതിന് കാരണം. ഇതിൽ അരൂർ പഞ്ചായത്തിൽ മാത്രം 6.5 കിലോമീറ്റർ പാതയാണ് പോകുന്നത്. ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ഗർ‍ഡറുകൾ കയറ്റുന്നതിനായി നാലുവരി പാതയുടെ ഇരുവശങ്ങളിലും ലോഞ്ചിങ് ഗാൻട്രി പാതയോരത്ത് സ്ഥാപിച്ചിരിക്കുന്നതിനാൽ പാതയോരത്തു നിന്നുള്ള മഴവെള്ളം ഒഴുകി പോകാൻ വഴിയില്ല. നിലവിൽ ഒരുമണിക്കൂർ തുടർച്ചയായി മഴ പെയ്താൽ അരൂർ മുതൽ ചന്തിരൂർ വരെയുള്ള പാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയാണുള്ളത്. അരൂർ ബൈപാസ് കവല മുതൽ ചന്തിരൂർ വരെയുള്ള 6.5 കിലോമീറ്റർ ഭാഗത്ത് അടിയന്തരമായി കാന നിർമാണം പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളും ആവശ്യപ്പെടുന്നത്.

Scroll to Top