ടോക്കിയോ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ ബഹ്‌റൈന്‍ വനിതയായി ദാലിയ അല്‍ സാദിഖി. അബോട്ട് വേള്‍ഡ് മാരത്തോണ്‍ മേജേഴ്‌സ് പൂര്‍ത്തിയാക്കുന്നതിന്റെയും സിക്സ്റ്റാര്‍ മെഡല്‍ നേടുന്നതിന്റെയും ഭാഗമായി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടാനുമുള്ള ദാലിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടം.
സ്ത്രീകൾക്ക് അവരുടെ വെല്ലുവിളികളെ മറികടന്ന് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാൻ പ്രചോദനമാകുമെന്ന് ദാലിയ പ്രതികരിച്ചു.
‘2024 ലെ ബെര്‍ലിനിലും 2025ലെ ടോക്കിയോ മത്സരങ്ങളിലും ദാലിയ പങ്കെടുത്തിട്ടുണ്ട്. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ഒരു പദവിയാണെന്നും വരാനിരിക്കുന്ന മേജർ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ദാലിയ പറഞ്ഞു.
TAG; DALIYA, BAHRAIN WOMEN, TOKIYO MARATHON