സോഫ്റ്റ് ടെന്നീസിനെ പ്രോത്സാഹിപ്പിച്ച് പിയൂഷ് സിംഗ് ചൗഹാൻ; ശ്രദ്ധ പിടിച്ചുപറ്റി ടെന്നീസ് ചാമ്പ്യൻഷിപ്പ്
ഇന്ത്യ ഇന്റർനാഷണൽ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പും ദക്ഷിണേഷ്യൻ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പും ശ്രദ്ധ പിടിച്ചുപറ്റുന്നു. ഗ്രേറ്റർ നോയിഡയിലെ ഷഹീദ് വിജയ് സിംഗ് പാഥിക് സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
മാർച്ച് 17 മുതൽ 22 വരെ ടൂർണമെന്റിൽ ഇറാൻ, കംബോഡിയ, ജപ്പാൻ, തായ്‌ലൻഡ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, ആതിഥേയ രാഷ്ട്രമായ ഇന്ത്യ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം അത്‌ലറ്റുകൾ ഒത്തുചേർന്നു.
കളിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും, അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്നതിനും, കായികരംഗത്തെ മികച്ച ചില അത്‌ലറ്റുകൾക്കെതിരെ അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നിർണായക വേദിയായി ചാമ്പ്യൻഷിപ്പ് മാറി.
അമച്വർ സോഫ്റ്റ് ടെന്നീസ് അസോസിയേഷൻ ഓഫ് ഉത്തർപ്രദേശിന്റെ (എഎസ്ടിഎ യുപി) വൈസ് പ്രസിഡന്റും എസ്ആര്‍ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വൈസ് ചെയർമാനുമായ പീയൂഷ് സിംഗ് ചൗഹാനാണ് ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കിയത്.