ആരിഫ് മുഹമ്മദ്‌ഖാന് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കറും എസ്എഫ്ഐക്ക് എതിരെ തിരിയുന്നു. ‘സവർക്കറെയല്ല, ചാൻസലറെയാണ് വേണ്ടത്’ എന്ന എസ്എഫ്ഐ ബാനറാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് എസ്എഫ്ഐ ബോര്‍ഡ് ഗവര്‍ണര്‍ കണ്ടത്. വൈസ് ചാൻസിലറോടാണ് ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയത്.
എന്തു ചിന്തയാണ് ഇതിനു പിന്നിലെന്ന് അറിയില്ല.സമൂഹത്തെ കുറിച്ചാണ് സവർക്കർ എപ്പോഴും ചിന്തിച്ചിരുന്നത്.അദ്ദേഹം കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്. ശരിയായി പഠിച്ചാല്‍ കാര്യങ്ങള്‍ മനസിലാകും. ഗവര്‍ണര്‍ പറഞ്ഞു.
സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ തന്നെ ഗവര്‍ണറുടെ ശ്രദ്ധ ആകര്‍ഷിച്ചത് ഈ ബോര്‍ഡാണ്. സവര്‍ക്കര്‍ പരാമര്‍ശം ഗവര്‍ണറെ ചൊടിപ്പിച്ചു. ഇത്തരം ബാനറുകൾ സര്‍വകലാശാലയില്‍ സ്ഥാപിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം വിസിയോടു നിർദേശിച്ചു.