top_ad
Tuesday, October 7, 2025 - 6:48 PM
Tuesday, October 7, 2025 - 6:48 PM
single_page_ads

പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ പങ്ക് വ്യക്തം; പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

പെരുമ്പാവൂർ കുറുപ്പംപടിയിൽ സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മയുടെ പങ്ക് വ്യക്തം. ഇതോടെ അമ്മ റിമാൻഡിലായി. പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.പീഡനവിവരം അറിഞ്ഞിട്ടും അമ്മ അതിന് ഒത്താശ ചെയ്യുകയാണ് ചെയ്തത്. കുട്ടികളെ മദ്യം നിർബന്ധിച്ചു കുടിപ്പിക്കുന്നതിലും അമ്മയുടെ പങ്കാണ് വ്യക്തമായത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

പ്രതി ധനേഷ് വീട്ടിൽ എത്തുമ്പോഴെല്ലാം കുട്ടികള്‍ക്ക് മദ്യം നല്‍കി. മൂത്ത കുട്ടിയുടെ സഹപാഠിയെ വീട്ടിലേക്ക് എത്തിക്കാനും പെണ്‍കുട്ടിക്ക് നിര്‍ദേശം നല്‍കി. കുട്ടിയുടെ കത്ത് വേറൊരു കുട്ടി കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പെൺകുട്ടികൾ ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. കുട്ടികളുടെ അച്ഛന്‍ മരിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. അച്ഛനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച ആളാണ്‌ പ്രതിയായ ധനേഷ്. ഈ അടുപ്പമാണ് കുട്ടിയുടെ അമ്മയുമായുള്ള ബന്ധത്തിലേക്ക് നയിച്ചത്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top