യു.എസിലെ ഇന്ത്യക്കാരുടെ ആശങ്ക വര്‍ധിക്കുന്നു. വെര്‍ജീനിയയിലുള്ള ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറില്‍ എത്തിയയാള്‍ നടത്തിയ വെടിവയ്പില്‍ ജീവന്‍ നഷ്ടമായത് ഇന്ത്യക്കാരനായ അച്ഛനും മകള്‍ക്കുമാണ്. ഗുജറാത്ത് സ്വദേശികളായ പ്രദീപ് പട്ടേല്‍ (56), മകള്‍ ഉര്‍മി (24) എന്നിവരാണ് മരിച്ചത്.
മദ്യം വാങ്ങാന്‍ എത്തിയ ജോര്‍ജ് ഫ്രെയ്സിയര്‍ (44) ആണ് വെടിവച്ചത്. ഇയാള്‍ മദ്യം വാങ്ങാനാണ് സ്റ്റോറില്‍ എത്തിയത്. തലേന്ന് രാത്രി എന്തുകൊണ്ട് ഷോപ്പ് അടച്ചു എന്ന് ചോദിച്ചാണ് വെടിവച്ചത്.
പ്രദീപ് പട്ടേല്‍ സംഭവസ്ഥലത്ത് വച്ചും മകള്‍ ഉര്‍മി ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ് മരിച്ചത്. നോര്‍ത്ത് കരോളിനയില്‍ ഇന്ത്യന്‍ വംശജനായ മൈനാക് പട്ടേല്‍ കവര്‍ച്ചാ ശ്രമത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും ഇരട്ട കൊലപാതകം.