top_ad
Tuesday, October 7, 2025 - 6:48 PM
Tuesday, October 7, 2025 - 6:48 PM
single_page_ads

ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍; ഇടപെടലുമായി ഉപരാഷ്ട്രപതി

ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് കോടികള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍. ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റിയെക്കുറിച്ച് ചര്‍ച്ച നടത്താനാണ് ഉപരാഷ്ട്രപതിയുടെ തീരുമാനം.

സഭാ നേതാവ് ജെ.പി.നഡ്ഡയുമായും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റ് പാസാക്കിയതിന് ശേഷം ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രീം കോടതി റദ്ദാക്കിയതുമായ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍ജെഎസി) നിയമത്തെക്കുറിച്ച് ധന്‍ഖര്‍ സഭയില്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ പ്രശ്നം വന്നതിനു ശേഷമാണ് വിഷയത്തിലുള്ള ഇടപെടല്‍.

എന്‍ജെഎസി നിലനിന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നുവെന്നാണ് ഉപരാഷ്ട്രപതി പറഞ്ഞത്. സംഭവം നടന്നത് ഉടനടി പുറത്തുവന്നില്ല എന്നതാണ് തന്നെ അലട്ടുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top