ഐപിഎല്ലില്‍ ചെന്നൈ-മുംബൈ പോരാട്ടത്തില്‍ തിളങ്ങിയത് കേരളത്തിലെ വിഘ്‌നേഷ് പുത്തൂര്‍. ചെന്നൈ-മുംബൈ പോരാട്ടം കണ്ടവര്‍ വിഘ്‌നേഷിനെ മറക്കാനിടയില്ല. വിജയത്തിലേക്ക് കുതിച്ച ചെന്നൈയെ വിറപ്പിച്ചാണ് വിഘ്നേഷ് മടങ്ങിയത്.
മികവുറ്റ പ്രകടനമാണ് ഈ താരം പുറത്തെടുത്തത്. ഏഴ് ഓവറില്‍ 74-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വിഘ്‌നേഷ് പുത്തൂര്‍ ബൗളിഗിന് എത്തിയത്. അഞ്ച് റണ്‍സ് വിട്ടുകൊടുത്തിട്ടാണ് ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റെടുത്തത്.
നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് വീണ്ടും വിക്കറ്റെടുത്തു. അതോടെ ചെന്നൈ പ്രതിരോധത്തിലായി.നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്താണ് വിഘ്‌നേഷ് മൂന്ന് വിക്കറ്റെടുത്തത്. രചിന്‍ രവീന്ദ്രയുടെ അര്‍ധസെഞ്ചുറി പ്രകടനത്തില്‍ നാലുവിക്കറ്റ് ജയവുമായാണ് ചെന്നൈ മടങ്ങിയത്.