ഐപിഎല്ലില്‍ ചെന്നൈയെ വിറപ്പിച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂരിനു ചെന്നൈയുടെ സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണിയുടെ പ്രശംസ. സ്പിന്‍ മാന്ത്രികതയില്‍ ചെന്നൈയെ തളച്ചിട്ടതിനാണ് ധോണി അഭിനന്ദിച്ചത്. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് വിഘ്‌നേഷ് മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു.
മത്സരശേഷം വിഘ്‌നേഷിനെ തോളില്‍തട്ടി അഭിനന്ദിക്കുകയാണ് ധോണി ചെയ്തത്. ധോണിയുമായി വിഘ്‌നേഷ് സംസാരിക്കുകയും ചെയ്തു.
ചെന്നൈയുടെ ഗെയ്ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ വിക്കറ്റുകളാണ് വിഘ്‌നേഷ് വീഴ്ത്തിയത്. മത്സരത്തില്‍ ജയം ചെന്നൈയ്ക്ക് തന്നെ ആയിരുന്നെങ്കിലും വിഘ്‌നേഷിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.