top_ad
Tuesday, October 7, 2025 - 6:48 PM
Tuesday, October 7, 2025 - 6:48 PM
single_page_ads

ഹര്‍ഭജന്‍ സിങ്ങിനെതിരെ വംശീയാധിക്ഷേപ ആരോപണം; മാപ്പ് പറയണം എന്ന് ആവശ്യം ശക്തമാകുന്നു

ഐപിഎല്ലില്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെതിരെ വംശീയാധിക്ഷേപ ആരോപണം. രാജസ്ഥാന്‍ താരവും ഇംഗ്ലീഷ് പേസറുമായ ജോഫ്ര ആര്‍ച്ചറിനെതിരെയാണ് ഹര്‍ഭജന്റെ വിവാദ പരാമര്‍ശമുണ്ടായത്. ലണ്ടനിലെ കറുത്ത ടാക്‌സി’ എന്ന പരാമര്‍ശമാണ് വിവാദമായത്.

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്-രാജസ്ഥാന്‍ റോയല്‍സ് മത്സര കമന്ററിക്കിടെയാണ് ഹര്‍ഭജന്‍ വിവാദ പരാമര്‍ശം നടത്തിയത്.ഹര്‍ഭജന്‍ മാപ്പ് പറയണമെന്നും കമന്ററി പാനലില്‍ നിന്ന് പുറത്താക്കണമെന്നുമുള്‍പ്പെടെയുള്ള ആവശ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. ഈ ആവശ്യം ഉന്നയിച്ച് ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടത്.

പരാമര്‍ശം വിവാദമായെങ്കിലും ഹര്‍ഭജന്‍ സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top