ഫോർമുല വണ്‍ കാറോട്ടത്തിൽ ബ്രിട്ടീഷ് സൂപ്പർ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണിന് പിഴച്ചു. പോൾപൊസിഷനു മുന്‍പായുള്ള സ്പ്രിന്റില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഹാമിൽട്ടണിന് റേസിലാണ് പിഴച്ചത്. സാങ്കേതിക പ്രശ്നത്തെത്തുടർന്ന് ഹാമിൽട്ടണിനെ അയോഗ്യനാക്കി.
ഏറ്റവും കുറഞ്ഞത് ഒന്‍പത് മില്ലിമീറ്ററാണ് കാറിന്റെ പിൻഭാഗത്തെ സ്കിഡിനു വേണ്ടത്.എന്നാല്‍ ഹാമിൽട്ടണിന്റെ ഫെരാരിയുടെ പിൻഭാഗത്തെ സ്കിഡ് ബ്ലോക്ക് ഏറ്റവും കുറഞ്ഞ കനത്തിന് താഴെയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അയോഗ്യനാക്കപ്പെട്ടത്.
സഹഡ്രൈവറായ ചാൾസ് ലെക്ലർക്കിനെയും അയോഗ്യനാക്കിയിട്ടുണ്ട്. മക്ലാരന്റെ ഓസ്ട്രേലിയൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രിയാണ് ചൈനീസ് ഗ്രാൻപ്രീയിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്.