സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ സെമി ഫൈനലില്‍ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യം. ഹോങ് കോങിന്റെ യുങ് എന്‍ഗാ ടിങ് – യുങ് പുയി ലാം സഖ്യത്തെ തകര്‍ത്താണ് വിജയം. 21-18, 21-14 നാണ് ജയം.
ഹോങ് കോങ് താരങ്ങള്‍ക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്താതെയാണ് കീഴടങ്ങിയത്. ഇവര്‍ക്ക് ചൈനയുടെ ഷെങ് ഷു ലിയു – ടാന്‍ നിങ് സഖ്യത്തെയാണ് സെമിയില്‍ നേരിടേണ്ടത്.
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റോ പൊപോവിനോട് ഇന്ത്യയുടെ ശങ്കര്‍ മുത്തുസ്വാമി സുബ്രഹ്‌മണ്യന്‍ പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ ലോക രണ്ടാംനമ്പര്‍ താരം ആന്‍ഡേഴ്‌സ് ആന്റേഴ്‌സനെ തകര്‍ത്താണ് ശങ്കര്‍ ക്വാര്‍ട്ടറില്‍ എത്തിയത്.