top_ad
Tuesday, October 7, 2025 - 5:31 PM
Tuesday, October 7, 2025 - 5:31 PM
single_page_ads

വിട പറഞ്ഞത് റിങ്ങിലെ സിംഹ ഗര്‍ജ്ജനം; ഓര്‍മയായത് ജോർജ് ഫോർമാൻ എന്ന ബോക്സിംഗ് ഇതിഹാസം

ബോക്‌സിങ് റിങ്ങില്‍ ലോകം കാതോര്‍ത്ത പോരാട്ടമായിരുന്നു 973 ജനുവരി 22ല്‍ നടന്ന ജോ ഫ്രെയ്‌സിയർ-ജോർജ് ഫോർമാൻ പോരാട്ടം. ആദ്യറൗണ്ടിൽ ഫോര്‍മാന്‍ ഫ്രെയ്‌സിയറിനെ ഇടിച്ചു നിലത്തിട്ടു. അഞ്ചുമിനിറ്റിനുള്ളില്‍ ഫ്രെയ്‌സിയറെ ആറുതവണ ഫോർമാൻ ഇടിച്ചിട്ടു. ഫ്രെയ്‌സിയർ പിന്നീടൊരിക്കലും ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചിട്ടില്ല. ഇപ്പോള്‍ ജോര്‍ജ് ഫോര്‍മാന്‍ വിടപറയുമ്പോള്‍ ഓര്‍ക്കുന്നത് ഈ പോരാട്ടമാണ്.

ഫ്രെയ്‌സിയറുമായുള്ള പോരാട്ടത്തിന് ശേഷം പിന്നീട് കരുത്തിന്റെ പര്യായമായി മാറി ബിഗ് ജോർജ് എന്നറിയപ്പെട്ടിരുന്ന ഫോർമാൻ. ആരെയും കൂസാത്തവനായി. സഹജമായി പരുക്കൻ പെരുമാറ്റവും. ബോക്‌സിങ്ങിലേക്കു തിരിഞ്ഞതോടെയാണ് ഫോർമാന്റെ ജീവിതം വഴിമാറിയത്. 1968-ലെ മെക്‌സിക്കോ ഒളിമ്പിക്‌സിൽ അമേരിക്കയ്ക്കായി ബോക്‌സിങ് സ്വർണം നേടിയതോടെയാണ് ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് ഫോര്‍മാന്‍ യുഗമായി.

മുഹമ്മദ് അലിയും ജോർജ് ഫോർമാനും ഏറ്റുമുട്ടിയപ്പോഴും ലോകം ആകാംക്ഷയോടെ മത്സരം കണ്ടു. വിജയം അലിക്ക് ആയിരുന്നു. ഈ മത്സരം നടന്ന് മൂന്നുവർഷത്തിനുശേഷം 1977-ൽ ഫോർമാൻ റിങ് വിട്ടു. പിന്നീട് 1994ൽ അദ്ദേഹം തിരിച്ചുവന്നു. 45-ാം വയസ്സിൽ മൈക്കിൾ മൂററെ തോൽപ്പിച്ച് ഏറ്റവും പ്രായംചെന്ന ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി ഫോർമാൻ. 1997-ൽ അദ്ദേഹം ബോക്‌സിങ് അവസാനിച്ചു

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top