2021ലെ യുഎസ് ഓപ്പൺ വിജയത്തിനുശേഷം ആദ്യമായി ഫോം വേണ്ടെടുത്തതായി പ്രമുഖ ടെന്നീസ് താരം എമ്മ റഡുകാനു.
ചെറുപ്രായത്തില്‍ ഗ്രാൻഡ്സ്ലാം വിജയം നേടിയ താരമാണ് എമ്മ. ഇപ്പോള്‍ ഫോമിലും ഫിറ്റ്നസിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്.
വ്‌ളാഡിമിർ പ്ലാറ്റെനിക് ആണ് ഏറ്റവും പുതിയ പരിശീലകൻ. ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തിയ ശേഷം അടുത്ത ആറ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും എമ്മ പരാജയപ്പെട്ടിരുന്നു. മിയാമിയിൽ പക്ഷെ ഫോം വീണ്ടെടുത്തു. തിങ്കളാഴ്ച മുൻ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിസ്റ്റ് അമാൻഡ അനിസിമോവയെ 6-1 6-3 എന്ന സ്‌കോറിന് നാലാം റൗണ്ടിൽ എമ്മ പരാജയപ്പെടുത്തി.