top_ad
Tuesday, October 7, 2025 - 5:16 PM
Tuesday, October 7, 2025 - 5:16 PM
single_page_ads

‘ഞാൻ തമാശ പോലും പറയില്ല’; വിചിത്ര പ്രതികരണവുമായി വിംബിള്‍ഡണ്‍ താരം നിക്ക് കിർജിയോസ്

തുറന്നുപറയുന്ന സ്വഭാവത്തിന് പേരുകേട്ടയാളാണ് 2022 ലെ വിംബിൾഡൺ ഫൈനലിസ്റ്റ് നിക്ക് കിർജിയോസ്. പരിക്കുമൂലം 12 മാസത്തിലേറെയായി വിശ്രമത്തിലായിരുന്ന 29 കാരൻ ഈ വർഷം എടിപി ടൂറിലാണ് തിരിച്ചെത്തിയത്.

“വിംബിൾഡൺ വിജയത്തേക്കാൾ ഇഷ്ടം തുടർച്ചയായി 10 മത്സരങ്ങൾ ജയിക്കുന്നതാണ്. ഞാൻ തമാശ പറയുകയുമില്ല.” നിക്കിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ഗ്രാസ്കോർട്ട് ഇവന്റ് വിജയിക്കണമെങ്കിൽ ഏഴ് മത്സരങ്ങളിൽ വിജയങ്ങൾ ആവശ്യമാണ്. അതിനാല്‍ താരത്തിന്റെ പ്രസ്താവനയില്‍ പലരും സംശയാലുക്കളാണ്. ഈ വർഷം കിർജിയോസ് തന്റെ അഞ്ച് പ്രൊഫഷണൽ മത്സരങ്ങളിൽ ഒന്ന് മാത്രമേ വിജയിച്ചിട്ടുള്ളൂ.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top