top_ad
Tuesday, October 7, 2025 - 6:48 PM
Tuesday, October 7, 2025 - 6:48 PM
single_page_ads

ഐബി ഓഫീസറായ മേഘയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; പരാതി നല്‍കി

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷനിലെ ഐബി ഓഫീസറായ മേഘമധുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് യുവതിയെ കണ്ടത്. ഐബിക്കും പോലീസിനും ബന്ധുക്കൾ പരാതി നൽകി. മധുസൂദനന്‍-നിഷ ദമ്പതികളുടെ ഏക മകളാണ്.

ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നു. മേഘ തന്നെ വീട്ടുകാരോട് ഈ കാര്യം പറഞ്ഞിരുന്നു. വിവാഹത്തില്‍ എത്തുമെന്നായപ്പോള്‍ ഇയാള്‍ പിന്‍മാറി. ഇതാണ് മരണത്തിന് പിന്നില്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പത്തനംതിട്ട കൂടലിലാണ് മേഘയുടെ വീട്. ചാക്കയിലെ റെയിൽവേ ട്രാക്കിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരുവർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top