ന്യൂസിലാന്‍ഡ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാടി വിളിക്കുന്നു. പഠനവും ജോലിയും ആകര്‍ഷണീയത. കാനഡ-ഇന്ത്യ ബന്ധം ഉലഞ്ഞിരിക്കുമ്പോഴാണ് പുതിയ അവസരം. വിവിധ പദ്ധതികളാണ് ന്യൂസിലാന്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്.ന്യൂസിലാന്‍ഡ് സമ്പദ്‌വ്യവസ്ഥയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. 2019 ല്‍ ഈ മേഖലയില്‍ 5.1 ബില്യണ്‍ ഡോളര്‍ ആണ് ഈ ഇനത്തിലെ വരുമാനം.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ന്യൂസിലാന്‍ഡ് എക്‌സലന്‍സ് അവാര്‍ഡുകള്‍ (NZEA) പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം 260,000 ന്യുസി ലാന്‍ഡ് ഡോളര്‍ ഭാഗിക സ്‌കോളര്‍ഷിപ്പ് പാക്കേജ് ലഭിക്കും.
2019ല്‍ കോവിഡ് കാലത്ത് ഇവിടെ 120,000 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. കോവിഡ് അടങ്ങിയതോടെ ഇത് 2021 ല്‍ 50,000 ആയി കുറഞ്ഞു. 2024 അവസാനത്തോടെ 95,000നും 100,000 നും ഇടയ്ക്ക് വിദ്യാര്‍ത്ഥികളുണ്ട്.
ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും 2030വരെ സുസ്ഥിരമായ വളര്‍ച്ചയാണ് പ്രവചിക്കപ്പെടുന്നത്. 2025ആകുമ്പോഴേക്കും ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 101,552 കവിയുമെന്നാണ് പ്രതീക്ഷ. ന്യൂസിലന്‍ഡ് 22,225 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചേക്കും.
എന്തുകൊണ്ട് ന്യൂസിലാന്‍ഡില്‍ കരിയര്‍?
ന്യൂസിലാന്‍ഡിലേത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവുന്ന പഠന അന്തരീക്ഷമാണ്. അമിതമായ സാമ്പത്തിക ഭാരമില്ലാതെ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കും. കുറഞ്ഞ ട്യൂഷന്‍ ഫീസും ജീവിതച്ചെലവുമാണ് ആകര്‍ഷകമാക്കുന്നത്. മറ്റൊരു പ്രധാന കാര്യം ന്യൂസിലന്‍ഡിന്റെ വിദ്യാര്‍ത്ഥി സൗഹൃദ വിസ നയങ്ങളും പഠനാനന്തര തൊഴില്‍ അവസരങ്ങളുമാണ്. ബിരുദാനന്തര ബിരുദാനന്തര തൊഴില്‍ അവകാശങ്ങള്‍ വാഗ്ദാനം ചെയ്ത് ന്യൂസിലന്‍ഡ് നൈപുണ്യ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പിന്തുടരുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും സാമ്പത്തിക സഹായവുമുണ്ട്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായവുമാണ് ഇവിടുത്തെത്. . വൈവിധ്യമാര്‍ന്ന പഠന ഓപ്ഷനുകള്‍ എന്നിവയും പഠനാനന്തര ജോലി ഓപ്ഷനുകളുമുണ്ട്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസ്
ന്യൂസിലാന്‍ഡിലെ സര്‍വകലാശാലകള്‍ എഞ്ചിനീയറിംഗ്, നഴ്‌സിംഗ് എന്നിവയുള്‍പ്പെടെ നിരവധി പ്രൊഫഷണല്‍ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എഞ്ചിനീയറിംഗിലെ ബിരുദ (യുജി) പ്രോഗ്രാമിന്റെ ട്യൂഷന്‍ ഫീസ് 8,372 ഡോളര്‍ (7,17,300 രൂപ) മുതല്‍ 10,648 ഡോളര്‍ (9,12,200 രൂപ) വരെയാണ്.
അതേസമയം നഴ്‌സിംഗ് കോഴ്‌സുകളുടെ ചെലവ് 8,011 ഡോളര്‍ (6,86,300 രൂപ) മുതല്‍ 10,650 ഡോളര്‍ (9,12,500 രൂപ) വരെയാണ്.