top_ad
Tuesday, October 7, 2025 - 6:57 PM
Tuesday, October 7, 2025 - 6:57 PM
single_page_ads

കാമുകന്‍മാരെ മാറി മാറി അണിഞ്ഞ് വനേസ ട്രംപ്; പ്രണയ ജീവിതം ഇതുവരെ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ മരുമകളാണ് വനേസ ട്രംപ്. ടൈറ്റാനിക് ഹീറോ ലിയനാർഡോ ഡീ കാപ്രിയോ മുതൽ തെരുവ് ഗുണ്ടകള്‍ വരെയുണ്ട് വനേസ പ്രണയപ്പട്ടികയില്‍.

ട്രംപിന്റെ മകൻ ട്രംപ് ജൂനിയറിനെയാണ് വനേസ വിവാഹം കഴിച്ചത്. 2018 ൽ ഇവര്‍ വേർപിരിഞ്ഞു. ഈ ബന്ധത്തില്‍ വനേസയ്ക്ക് അഞ്ച് മക്കളുണ്ട്.

അമ്മയുടെ വഴി പിന്തുടര്‍ന്ന് മോഡലിങ്ങിലാണ് വനേസയും ജീവിതം തുടങ്ങിയത്.

പിന്നീട് സിനിമയിലെത്തി. കിയാനു റീവ്സ്, ജാക്ക് നിക്കോൾസൺ, ഡയാൻ കീറ്റൺ, എന്നിവർക്കൊപ്പം 2003 ൽ ഇറങ്ങിയ ‘സംതിങ്സ് ഗോട്ട ഗിവ്’ എന്ന സിനിമയിൽ വനേസ അഭിനയിച്ചിട്ടുണ്ട്. ‘ബ്രെറ്റ് മൈക്കിൾസ്: ലൈഫ് ആസ് ഐ നോ ഇറ്റ്’ എന്ന 2010ലെ ടെലിവിഷൻ പരമ്പരയിലും അവർ അഭിനയിച്ചു.

2003 ൽ, വനേസയും സഹോദരി വെറോണിക്കയും ‘സെസ്സ’ എന്ന പേരിൽ ഒരു നൈറ്റ്ക്ലബ് ആരംഭിച്ചു. 2010 ൽ ലാ പോഷെ എന്ന പേരിൽ ഹാൻഡ്‌ബാഗുകൾ പുറത്തിറക്കി.

ലാറ്റിൻ കിങ്സ് എന്ന ഗുണ്ടാസംഘത്തിലെ വാലന്റിൻ റിവേരയുമായി വനേസ അടുത്തു. പിന്നീട് ലിയോനാർഡോ ഡികാപ്രിയോയുമായി പ്രണയത്തിലായി.അത് പിരിഞ്ഞപ്പോള്‍ സൗദി രാജകുടുംബാംഗം ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ അൽ സൗദുമായി അടുത്ത ബന്ധം. 2001 ൽ ആ ബന്ധവും അവസാനിച്ചു. അതിനു ശേഷമായിരുന്നു ട്രംപ് ജൂനിയറുമായുള്ള അടുപ്പം. ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സുമായും പ്രണയത്തിലായി. ടൈഗർ വുഡ്സ് പ്രണയം സ്ഥിരീകരിച്ചതോടെ വനേസ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top