മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും നടന്‍ ശ്രീനിവാസന്‍ പറഞ്ഞത് ശ്രദ്ധേയമാകുന്നു. ലാലിനെ ആദ്യമായി ചെന്നൈയില്‍ വച്ച് കണ്ടതിനെക്കുറിച്ചും മോഹന്‍ലാലിനെ സൂക്ഷിക്കണം എന്ന് മമ്മൂട്ടി പറഞ്ഞതിനെക്കുറിച്ചുമാണ് ശ്രീനിവാസന്‍ ഓര്‍ത്തെടുക്കുന്നത്.
സ്വാമീസ് ലോഡ്ജിന്റെ വരാന്തയിലൂടെ നടക്കുമ്പോള്‍ ശ്രീനി എന്നൊരു വിളി കേട്ടു. നോക്കുമ്പോള്‍ സുരേഷ് കുമാര്‍. ഞാനും സുരേഷും സംസാരിച്ചുകൊണ്ടിരിക്കെ ഒരു തടിയന്‍ ഞൊണ്ടിക്കാലന്‍ ആ മുറിയിലേക്ക് കടന്നു വന്നു.സുരേഷ് ആളെ എനിക്ക് പരിചയപ്പെടുത്തി. “എന്റെ സുഹൃത്താണ്. ഈ ഞൊണ്ടിക്കാല് ബൈക്ക് അപകടത്തില്‍ പറ്റിയതാണ്”. ഇവിടെ കിടന്ന് പട്ടിണി കിടക്കാണ്ട് വേഗം സ്ഥലം വിട്ടോ, മുഖം കണ്ടാല്‍ ബലൂണ്‍ വീര്‍പ്പിച്ചത് പോലുണ്ട് എന്നൊക്കെയാണ് മനസ്സില്‍ തോന്നിയത്.”
“നിങ്ങളുടെ മേള എന്ന സിനിമ ഞാന്‍ കണ്ടു. നിങ്ങളുടെ അഭിനയം എനിക്ക് ഭയങ്കര ഇഷ്ടമായി” എന്നാണ് ലാല്‍ പറഞ്ഞത്. എന്നെ പുകഴ്ത്തിയത് എന്നില്‍ സന്തോഷമുണ്ടാക്കി. പേര് ന്‍ ചോദിച്ചു. മോഹന്‍ലാല്‍” എന്ന് പറഞ്ഞു. ശ്രീനിവാസന്‍ പറഞ്ഞു. ” വിദ്വാനെ, മോഹന്‍ലാലിനെ സൂക്ഷിക്കണം. അവന്‍ അടുത്ത് തന്നെ നായകനാകും എന്ന് മാത്രമല്ല എനിക്ക് ഒരു ഭീഷണിയാകാനും സാധ്യതയുണ്ട്” എന്നാണ് മമ്മൂട്ടി അന്ന് ലാലിനെക്കുറിച്ച് പറഞ്ഞത്. ശ്രീനിവാസന്‍ പറയുന്നു.