എമ്പുരാന്‍ തരംഗമായി മാറിയിരിക്കുകയാണ്. എമ്പുരാന്റെ തകര്‍പ്പന്‍ തീം സോങ്ങിന് ശബ്ദം നൽകിയത് പിന്നണിഗായകൻ ആനന്ദ് ശ്രീരാജാണ്. അടുത്തിടെ ഇറങ്ങിയ നിരവധി സിനിമകളിൽ തീം സോങ്ങുകൾ ആനന്ദ് ശ്രീരാജ് ആലപിച്ചിട്ടുണ്ട്. വൈകാരികമായ ആലാപനശൈലിയാണ് ആനന്ദിന്റേത്.
ലൂസിഫറിലെ തീം സോങ്ങാണ് ആനന്ദ് ശ്രീരാജിന് നൽകിയത്. പാടി തീരുമ്പോഴേക്കും ദീപക് ദേവിൻ്റെ പ്രിയപെട്ടവനായി. ഈ ഷോയിലെ പ്രകടനത്തിൽ മോഹൻലാലിൻ്റെ അഭിനന്ദനവും ശ്രീരാജിനെ തേടിയെത്തി. തുടർന്ന് ദീപക് ദേവിൻ്റെ അടുത്ത സിനിമയിലേക്കുള്ള അവസരവും ലഭിച്ചു. ദീപക് ദേവ് സംഗീതം നൽകിയ ബ്രോ ഡാഡിയിലും തലവനിലും തീം സോങ്ങ് പാടിയത് ആനന്ദ് ശ്രീരാജാണ്.
പൃഥ്വിരാജ് നായകനായ കോൾഡ് കേസാണ് ആദ്യ സിനിമ. ഇതിൻ്റെ ക്ലൈമാക്സ് സോങ്ങ് എഴുതിയതും പാടിയതും ആനന്ദ് ശ്രീരാജാണ്. സുകുമാരക്കുറുപ്പ്, തലവൻ, ടർബോ, അമരൻ, തങ്കലാൻ എന്നീ സിനിമകളിലെ ആനന്ദിൻ്റെ തീം സോങ്ങുകൾ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മുപ്പതോളം സിനിമകളിൽ ഇതിനോടകം പാടിയിട്ടുണ്ട്. പാൻ ഇന്ത്യ മൾട്ടിസ്റ്റാർ സിനിമയായ കണ്ണപ്പയാണ് ഇനി അടുത്തതായി ഇറങ്ങാനുള്ളത്. വില്ലിംഗ്ടൺ ഐലൻഡ് മ്യൂസിക്ക് ബാൻഡിലെ പ്രധാന ഗായകൻ കൂടിയാണ് ആനന്ദ് ശ്രീരാജ്. എറണാകുളം കളമശ്ശേരി സ്വദേശിയാണ്.