തായ്‌ലാന്‍ഡിലെ ഒരു ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അര്‍ത്ഥം മനസിലായില്ലെങ്കിലും പാട്ടിന്റെ ഈണവും ഗായികയുടെ പെര്‍ഫോമന്‍സുമാണ് ഗാനത്തെ ഹിറ്റാക്കിയത്.
‘അയോ സായാങ്, കുലിക് ആകു ഡോങ്’ എന്ന പേരില്‍ സില്‍വി കുമലാസരി, നികേന്‍ സാലിന്ദ്രി എന്നീ ഗായികമാര്‍ ആലപിച്ച രണ്ട് വീഡിയോകള്‍ യൂട്യൂബിലുണ്ട്. ഇതില്‍ സില്‍വി ആലപിച്ച വീഡിയോയ്ക്ക് 12 ലക്ഷം കാഴ്ചക്കാരും, നികേന്‍ സാലിന്ദ്രിയുടെ വീഡിയോയ്ക്ക് 98 ലക്ഷവും കാഴ്ചക്കാരുണ്ട്.
വുലാന്‍ വിയാനോയാണ് ഈ പാട്ടിന്റെ രചയിതാവ്. ആകര്‍ഷകമായ ഈണവും താളവുമാണ് ഈ പാട്ടിന്റെ അഴക്. പ്രണയമാണ് പാട്ടിലുള്ളത്.