മാർച്ച് 29നു ശനിയ്ക്ക് രാശിമാറ്റം വരുന്നു. ഈ പ്രാവശ്യത്തെ ശനി മാറ്റത്തോടുകൂടി 12 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു ദുർയോഗവും സംഭവിക്കുന്നുണ്ട്. അത് അത്രയധികം ചർച്ച ചെയ്യപ്പെടുന്നില്ല.
മാർച്ച് 29ന് ശനി മീനത്തിൽ പ്രവേശിക്കുമ്പോൾ രാഹുവുമായി യോഗമുണ്ടാവും. ഇത് വരുന്ന മേയ് 18 വരെ ഉണ്ടാവും. ഇത് അത്ര നല്ല യോഗമല്ല. മേയ് 18ന് രാഹു കുംഭം രാശിയിൽ പ്രവേശിക്കുന്നതു വരെ ഇതു തുടരും. ഈ കാലഘട്ടത്തിൽ മനുഷ്യരിലും മൃഗങ്ങളിലും അക്രമവാസന വർധിക്കും. മദ്യം, മയക്കുമരുന്ന് ഇവയോടുള്ള ആസക്തി വർധിക്കും. രാജ്യത്തെ പല ഉന്നതർക്കും ആരോപണങ്ങൾ നേരിടേണ്ടിവരും.
ഈ ശനിമാറ്റം മൂലം അഷ്ടമശ്ശനി, കണ്ടകശ്ശനി ബാധിച്ചവർക്ക് ദുരിതാനുഭവം ഏറും. അതുപോലെതന്നെ പുണർതം, വിശാഖം, പൂരുരുട്ടാതി, തിരുവാതിര, ചോതി, ചതയം, പൂയം, അനിഴം, ഉത്രട്ടാതി ഈ നക്ഷത്രക്കാരും അൽപം ശ്രദ്ധിച്ചാൽ നന്ന്. ഹനൂമദ് ഭജനം, നാഗാരാധന, ശിവഭജനം, ശാസ്തൃഭജനം, ഇവ അഭികാമ്യമാണ്.