ശനിപോലെ ഇത്രമേൽ അനുഗ്രഹിക്കുന്ന ഒരു ഗ്രഹം വേറെയില്ല. എല്ലാവരും ശനീശ്വരനു മുമ്പിൽ സമന്മാരാണ്. നീതിയും ന്യായവും ധർമവുമാണ് ശനീശ്വരന്റെ പ്രത്യേകത. ജീവിതത്തില്‍ എല്ലാം ലഭിക്കണമെങ്കില്‍ ജാതകത്തിൽ ശനിയുടെ സ്ഥാനം കൂടി അനുകൂലമാകണം.
പരദ്രോഹം ചെയ്യാത്തവർ, മാന്യമായും ന്യായമായും ജീവിക്കുന്നവർ, പരസ്ത്രീകളെ ബഹുമാനിക്കുന്നവർ ഇവരൊക്കെ ശനീശ്വരന്റെ കൃപാകടാക്ഷം ലഭിക്കുന്നവരാണ്. അവർക്കു വേണ്ടതെല്ലാം ശനീശ്വരൻ വാരിക്കോരി നൽകും.
സ്ത്രീകളെ ഉപദ്രവിക്കുന്നവർ അന്യമാർഗത്തിലൂടെ ധനമാർജിക്കുന്നവർ, ചതിക്കുന്നവർ,ഇവരെയൊക്കെ ശനി നോട്ടമിട്ടു വെയ്ക്കും. അവരുടെ ശനിദശ, ഏഴര-കണ്ടകശ്ശനിക്കാലങ്ങളിൽ ശനീശ്വരൻ അവരെ വെള്ളം കുടിപ്പിക്കും.
ഓരോ ജന്മത്തിന്റെയും ജന്മ ജന്മാന്തര-പൂർവ ജന്മ കർമങ്ങളെല്ലാം ശനീശ്വരന് മനഃപാഠമാണ്. ഷനീശ്വരന്റെ ദീർഘദൃഷ്ടിയും കുശാഗ്രബുദ്ധിയും കണിശമായ ഗണിതവും ആരുടെ മുമ്പിലും ഒരിക്കലും പിഴയ്ക്കാറുമില്ല.