ശനി മാറ്റം പൊതുവേ എല്ലാവരെയും അലട്ടുന്നതാണ്. എങ്ങനെ ശനി ദോഷത്തെ മറികടക്കാം. ശനി ദോഷസമയത്ത് അഞ്ച് ‘അ’ അനുഷ്ഠിക്കണം എന്നാണ് പൊതുവേയുള്ള നിര്‍ദ്ദേശം.
അഭ്യംഗം എന്നാല്‍ തേച്ചു കുളി അനുഷ്ടിക്കാം. നല്ല എള്ളെണ്ണ ശരീരം മുഴുവൻ തേച്ചു കുളിക്കുകയാണ് ഈ രീതി.
ശനിദോഷ സമയങ്ങളിൽ ശനിയാഴ്ച അലക്കി ശുചിയായ വസ്ത്രങ്ങൾ ധരിക്കുക.
അയ്യപ്പ ക്ഷേത്രത്തിൽ ദര്‍ശനം നടത്തുക. നീരാഞ്ജനം കത്തുമ്പോഴുണ്ടാകുന്ന ഊർജ പ്രസരണം നമ്മുടെ ശരീരത്തിലേക്കു കടക്കുമ്പോള്‍ നമുക്കുണ്ടാകുന്ന മന്ദത മാറും.
രാവിലെ അരയാല്‍ പ്രദക്ഷിണം നടത്തുക.
മൂന്ന് നേരം ആഹാരം കഴിക്കുന്നത് രണ്ടുനേരമായി ചുരുക്കുക.