ശിവരാത്രി ദിവസം വലിയ പ്രാധാന്യമുള്ള ദിവസമാണ്. ശിവനെ പ്രാര്‍ഥിച്ചാല്‍ ആഗ്രഹിച്ചത് എല്ലാം നടക്കുന്ന ദിവസം കൂടിയാണിത്. ശിവരാത്രി ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.
മഹാശിവരാത്രി ദിനത്തിൽ കറുപ്പും നീലയും നിറങ്ങളിലുള്ള വസ്‌ത്രങ്ങൾ ധരിക്കരുത്.
ചുവപ്പ്, മഞ്ഞ അല്ലെങ്കിൽ പച്ച നിറങ്ങളിലുള്ള വസ്‌ത്രങ്ങൾ ധരിക്കുന്നത് ശുഭകരമാണ്.
മഹാശിവരാത്രി വ്രതം എടുക്കുന്നവർ ഉപവാസം പാലിക്കണം. ഈ ദിവസം ഭക്ഷണത്തിന് പകരം പാലോ പഴങ്ങളോ മാത്രം കഴിക്കുക. സൂര്യാസ്‌തമയത്തിന് ശേഷം ഭക്ഷണം കഴിക്കാനേ പാടില്ല.
മഹാശിവരാത്രി ദിവസം രാവിലെ ഉണർന്നശേഷം കുളിച്ച് പൂജ നടത്തുക. ഉറങ്ങാതിരുന്ന് വ്രതമെടുക്കുന്നവർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും.