ഗുരുവായൂരില്‍ ദര്‍ശനം നടത്താത്തവര്‍ കുറവ്. എങ്ങനെയാണ് ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകുന്നത്. ചില കാര്യങ്ങള്‍ ദര്‍ശന സംബന്ധിയായി അറിയാം.
ഗുരുവായൂർ ക്ഷേത്രദർശനം പൂർത്തിയാകണമെങ്കിൽ മമ്മിയൂർ മഹാദേവനെ കൂടി വണങ്ങണമെന്നാണ് വിശ്വാസം. ഗുരുവായൂരിനടുത്ത് തന്നെയാണ് മമ്മിയൂർ ക്ഷേത്രം. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠ നടത്തിയതെന്നാണ് വിശ്വാസം.
ശിവനാണ് പ്രധാന പ്രതിഷ്‌ഠ. പാർവതിയും വലത് ഭാഗത്തായി ഗണപതിയും അയ്യപ്പനും ഇടത് ഭാഗത്തായി സുബ്രഹ്മണ്യനുമുണ്ട്.മമ്മിയൂരപ്പന്റെ സാന്നിധ്യം ഗുരുവായൂർ ശ്രീകൃഷ്‌ണ ക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് വിശ്വസമുണ്ട്. ഗുരുവായൂര്‍ എത്തിയാല്‍ മമ്മിയൂര്‍ ദര്‍ശനം കൂടി വേണം എന്ന് പറയുന്നത്.