ക്ഷേത്രത്തില്‍ പോയാല്‍ കുറി തൊടാതെ പുറത്തിറങ്ങില്ല. കുറി തൊടുന്നത് ആത്മീയ പ്രാധാന്യമുള്ള സംഭവമാണ്.നെറ്റിയില്‍ കുറി തൊടുന്നത് പോസീറ്റിവിറ്റി നല്‍കുന്നു. ജാതകത്തിലെ അഗ്നിഗ്രഹങ്ങള്‍ ശാന്തമാവുകയും ചെയ്യും.
ജ്ഞാനത്തിന്‍റെയും വിദ്യയുടെയും കേന്ദ്രസ്ഥാനമായ നെറ്റിയിൽ കുറി തൊടുമ്പോൾ അവിടെ ഈശ്വര ചൈതന്യം ഉണരുന്നു.
തിലകം ചാർത്തുന്നത് ഗ്രഹങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുന്നു. തടസങ്ങൾ നീക്കുന്നു.
തിങ്കള്‍, ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളില്‍ ചന്ദനം, ബുധന്‍ സിന്ദൂരം, ശനിയാഴ്ച ഭസ്മം, ഞായറാഴ്ച രക്തചന്ദനം എന്നിവയാണ് നല്ലത്.