ഇന്ന് ക്ഷേത്രങ്ങളിൽ പോകുമ്പോൾ മാത്രമാണ് കുറി തൊടുന്നത്. അത് ഭസ്‌മമോ , ചന്ദനമോ കുങ്കുമമോ എന്ത് വേണമെങ്കിലും ആകാം.
ബ്രാഹ്മമുഹൂർത്തത്തിൽ ചന്ദനവും പുലർച്ചെ കുങ്കുമവും സായാഹ്നത്തിൽ ഭസ്‌മവും ധരിക്കുന്നത് ഉത്തമമാണെന്നാണ് പറയുന്നത്.
കുളിച്ച് ശുദ്ധമായാല്‍ കുറി തൊടാം. കുറിതൊടാൻ വലതു കയ്യിലെ മോതിര വിരൽ ഉപയോഗിക്കാം. രക്തത്തിനെയും മനസിനെയും ശുദ്ധീകരിക്കുവാനും ചന്ദനം തൊടുന്നതിലൂടെ സാധിക്കും.
ക്ഷേത്രദർശന സമയത്ത് പൂജാരിയിൽ നിന്ന് പ്രസാദമായി ചന്ദനം, ഭസ്‌മം, കുങ്കുമം തുടങ്ങിയവ ലഭിക്കും. ഇവ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷമേ ധരിക്കാവൂ എന്നാണ് വിശ്വാസം. തൊടുമ്പോള്‍ മനസിലും ചുണ്ടിലും ഭഗവാന്റെ നാമം മാത്രമേ ഉണ്ടാകാൻ പാടുള്ളു.