വീട്ടില്‍ സമ്പത്ത് വേണം, മനസമാധാനം വേണം, ഐശ്വര്യവും വേണം. ഇതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. വാസ്തുശാസ്ത്രം അനുസരിച്ച് വീട്ടിലുള്ള ചില കാര്യങ്ങൾ ഒഴിഞ്ഞ് കിടക്കാൻ പാടില്ല. അത് വലിയ ദോഷമാണ്.
വീട്ടിൽ ധാന്യങ്ങൾ സൂക്ഷിക്കുന്ന പാത്രങ്ങൾ ഒരിക്കലും ഒഴിഞ്ഞ് കിടക്കരുത്. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. പൂജയ്ക്കുള്ള വസ്തുക്കൾ സൂക്ഷിക്കുന്ന പാത്രവും ഒരിക്കലും ഒഴിഞ്ഞ് കിടക്കരുത്. പൂജയ്ക്കുള്ള കിണ്ടിയിൽ എപ്പോഴും വെള്ളം വേണം. ഇത് ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കുന്നു.
ലോക്കറും പേഴ്സും കാലിയായി കിടക്കരുത്. ഒരു രൂപയെങ്കിലും ഇവിടെ സൂക്ഷിക്കണം.
കുളിമുറിയിലെ ബക്കറ്റും ഒഴിഞ്ഞ് കിടക്കരുതെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. എപ്പോഴും അൽപം വെള്ളം അതിൽ വയ്ക്കണം.