വാസ്തു ശരിയല്ലെങ്കില്‍ ആ വീട്ടില്‍ താമസം പ്രയാസമാകും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഏത് വീട് പണിതായാലും മറ്റൊരു വീട് വാങ്ങുകയാണെങ്കിലും മലയാളികള്‍ വാസ്തു നോക്കും. പൂജാമുറിയെക്കുറിച്ച് വാസ്തു പറയുന്നത് ഇങ്ങനെ:
പൂജാമുറി പണിയുമ്പോള്‍ അത് യഥാസ്ഥലത്ത് തന്നെ സ്ഥാപിക്കണം. പൂജാമുറിയിൽ ശ്രദ്ധിക്കേണ്ട ഒന്നാണ് തീപ്പെട്ടി. തീപ്പെട്ടി ഉപയോഗശേഷം പൂജാമുറിയിൽ തന്നെയാണ് പലരും സൂക്ഷിക്കുന്നത്. പക്ഷെ ഇത് ചെയ്യാന്‍ പാടില്ലെന്നാണ് വാസ്തു പറയുന്നത്. തീപ്പെട്ടി പൂജാമുറിയിൽ സൂക്ഷിച്ചാൽ നെഗറ്റീവ് എനർജി വർദ്ധിപ്പിക്കും.
പൂജാമുറിയിൽ തീപ്പെട്ടി സൂക്ഷിക്കുകയാണെങ്കിൽ അത് വെള്ള തുണിയിൽ പൊതിഞ്ഞ് വേണം സൂക്ഷിക്കാൻ. ഉപയോഗിച്ചശേഷം തീപ്പെട്ടിക്കോലുകള്‍, തിരികള്‍ എന്നിവ ഒരിക്കലും പൂജാമുറിയിൽ ഉപേക്ഷിക്കരുത്.