കഴിഞ്ഞ ബജറ്റിൽലെ ആദായനികുതി സ്ലാബും നിരക്കിലെ മാറ്റങ്ങളും ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. പ്രതിവര്‍ഷം 12 ലക്ഷം രൂപ വരുമാനം വരെ വരുമാനമുള്ളവര്‍ക്ക് നികുതി അടയ്ക്കേണ്ടതില്ല. എന്നാല്‍ പ്രത്യേക നിരക്കുകൾ നൽകിയിട്ടുള്ള ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 12 ലക്ഷം രൂപ എന്ന നികുതിരഹിത പരിധി ബാധകമല്ല.
ഫെബ്രുവരിയിൽ ആർബിഐ റിപ്പോ നിരക്ക് 0.25% കുറച്ചിട്ടുണ്ട്. അതിനാല്‍ ഭവന- വാഹന വായ്പകളുടെ പലിശ നിരക്ക് ബാങ്കുകള്‍ കുറച്ചിട്ടുണ്ട്. വായ്പക്കാരുടെ തിരിച്ചടവ് തുക കുറയും. പണപ്പെരുപ്പം കുറഞ്ഞതിനാൽ ആർബിഐ റിപ്പോ നിരക്കും കുറച്ചേക്കും. ഇത് ജനങ്ങളില്‍ അധിക പണം കൈവരാനിടയാക്കും.
ഏപ്രിൽ 1 മുതൽ നിക്ഷേപം, വാടക തുടങ്ങിയ വിവിധ ഇടപാടുകൾക്കുള്ള പുതിയ ടിഡിഎസ് പരിധികൾ പ്രാബല്യത്തിൽ വരും. സാധാരണ പൗരന്മാർക്ക് 50,000 രൂപ പലിശ വരുമാനത്തിനും മുതിർന്ന പൗരന്മാർക്ക് 1 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്കും ടിഡിഎസ് പിടിക്കില്ല. നേരത്തെ ഈ പരിധി സാധാരണ പൗരന്മാർക്ക് 40,000- മുതിർന്ന പൗരന്മാർക്ക് 50,000വും ആയിരുന്നു.
.