മാധവൻ-നയന്‍താരയും ഒന്നിക്കുന്ന ‘ടെസ്റ്റ്’ നേരിട്ട് ഒടിടിയിലേക്ക് എത്തുകയാണ്. നെറ്റ്ഫ്ളിക്സില്‍ ആണ് എത്തുന്നത്. മാധവൻ, നയൻതാര, സിദ്ധാർത്ഥ് എന്നിവരുള്ള പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീരയുടെ ലൊക്കേഷൻ സ്റ്റിൽസ് ആണ് ഇപ്പോള്‍
നെറ്റ്ഫ്ളിക്സ് ഷെയർ ചെയ്തിരിക്കുന്നത്.
‘ചില കാര്യങ്ങൾ മാറുന്നു, പക്ഷേ മീര ജാസ്മിനോടുള്ള നമ്മുടെ സ്നേഹം? ഒരിക്കലുമില്ല,” എന്നാണ് അടിക്കുറിപ്പ്.
ക്രിക്കറ്റ് കളിക്കാരനായാണ് സിദ്ധാർത്ഥ് എത്തുന്നത്, മാധവൻ പരിശീലകനായാണ് എത്തുന്നത്. ക്രിക്കറ്റ് മൈതാനവും മൂന്ന് ജീവിതങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.