top_ad
Tuesday, October 7, 2025 - 5:10 PM
Tuesday, October 7, 2025 - 5:10 PM
single_page_ads

‘ദത്ത് എടുക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് സുധാ ചന്ദ്രൻ

മുഖവുര ആവശ്യമില്ലാത്ത നടിയാണ് സുധാ ചന്ദ്രന്‍. ടെലിവിഷൻ രം​ഗത്താണ് സുധാ ചന്ദ്രൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. നൃത്തത്തിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. വാഹനാപകടത്തിൽ പരിക്കേറ്റ് കാൽ മുറിച്ച് മാറ്റേണ്ടി വന്നപ്പോഴും സുധ ചന്ദ്രൻ കൃതിമ കാലുകളുമായി നൃത്തരംഗത്ത് തന്നെ തുടര്‍ന്നു. രവി ദം​ഗാണ് ഭര്‍ത്താവ്. വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

“ഞാൻ നായികയായ സിനിമയിൽ രവി അസിസ്റ്റന്റ് ഡയറക്ട‌റായിരുന്നു. അങ്ങനെയാണ് അടുപ്പം വന്നത്. രവി, നീയെന്നെ വിവാഹം ചെയ്യുമോ എന്ന് ചോദിച്ചു. എനിക്ക് കുറച്ച് സമയം തരൂ എന്നാണ് പറഞ്ഞത്. എന്നാല്‍ വെറും രണ്ട് ദിവസത്തിനുള്ളിൽ വിവാഹം നടന്നു. വിവാഹസാരിയും ബ്ലൗസും ആഭരണങ്ങളും കടം വാങ്ങിയതായിരുന്നു. വിവാഹം കഴിഞ്ഞ് അതേ ദിവസം ഫ്ലൈറ്റില്‍ ചെന്നൈയിലേക്ക് വന്നു. പിറ്റെന്ന് എനിക്ക് പെർഫോമൻസുണ്ടായിരുന്നു. അതായിരുന്നു എന്റെ ജീവിതം.”

കുട്ടികളില്ലാത്തതിനെക്കുറിച്ച് ഇപ്പോഴും ചോദ്യങ്ങൾ വരാറുണ്ട്. കുട്ടികളില്ലെന്ന് പറഞ്ഞാൽ സഹതപിക്കും. എനിക്ക് മക്കളില്ലാത്തതിന് നിങ്ങളെന്തിനാണ് ഇത്ര വിഷമിക്കുന്നത്, ഞങ്ങൾ സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് ഞാൻ പറയും. എന്തുകൊണ്ട് ദത്തെടുത്തില്ലെന്ന് പലരും ചോദിക്കും. എനിക്കും ഭർത്താവിനും അതിന് സമ്മതമല്ലായിരുന്നു. ” – സുധാ ചന്ദ്രന്‍ പറഞ്ഞു.

ads
ad

EDITOR'S PICK

ad
single_page_ads
Scroll to Top