സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച തന്റെ നഗ്ന വീഡിയോ വ്യാജമെന്ന് തമിഴ് സീരിയല്‍ നടി. എഐ ഉപയോഗിച്ച് ചെയ്ത വീഡിയോ ആണിതെന്നാണ് നടിയുടെ പ്രതികരണം. എഐ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്ന ട്യൂട്ടോറിയലും നടി പങ്കുവെച്ചിരുന്നു.
ഞാനും ഒരു പെണ്‍കുട്ടിയാണ് എന്നത് കണക്കിലെടുക്കണം. എല്ലാം കാട്ടുതീ പോലെ പ്രച്ചരിപ്പിക്കരുതെന്നാണ് നടി ആവശ്യപ്പെട്ടത്. ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ. വീഡിയോയുടെ ലിങ്കുകള്‍ ചോദിക്കുന്നത് നികര്‍ത്തൂ എന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
ഈയിടെയാണ് നടിയുടേത് എന്ന് പറഞ്ഞ് നഗ്നവീഡിയോകള്‍ പ്രചരിപ്പിച്ചത്. ഓഡിഷനെന്ന പേരില്‍ ചിലര്‍ സ്വകാര്യരംഗങ്ങള്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നടി അഭിനയിച്ച രംഗങ്ങള്‍ ആണ് റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.