എമ്പുരാന്‍ സിനിമയ്ക്ക് കട്ട സപ്പോര്‍ട്ടാണ് സീമ.ജി.നായര്‍ നല്‍കിയത്. ഇതോടെ നടി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി. കടുത്ത സൈബര്‍ ആക്രമണം നേരിടുമ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സീമ.
“സൈബര്‍ ആക്രമണം തന്നെ ബാധിക്കില്ലെന്നാണ് സീമ പറയുന്നത്. ചീത്ത പറയണം എന്ന് നിര്‍ബന്ധമുള്ളവര്‍ പറഞ്ഞുകൊണ്ടേ ഇരിക്കുക. മടുക്കുന്നതു വരെ പറയുക.” സീമ പറഞ്ഞു.
“സിനിമയും സീരിയലും ഇല്ലെങ്കില്‍ തട്ടുകട നടത്തും. ജീവിക്കാന്‍ അതുമതി. സപ്രമഞ്ച കട്ടിലിൽ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല.” സീമ കൂട്ടിച്ചേര്‍ക്കുന്നു.