ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാർ. ആഗോള തലത്തില്‍ മൂന്ന് കോടി 54 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റ അറിയിച്ചു. 3 കോടി 54 ലക്ഷം പ്രവാസി ഇന്ത്യക്കാരില്‍ 1 കോടി 59 ലക്ഷം പേരാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടോടെ നോണ്‍ റെസിഡന്റ് ഇന്ത്യക്കാരായി വിദേശത്ത് തുടരുന്നത്. നോണ്‍ റെസിഡന്റ് ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളിലാണെന്നും കണക്കുകള്‍ പറയുന്നു.
ഇന്ത്യയുടെ സാമ്പത്തിക സാംസ്‌കാരിക വിനിമയ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് ഇന്ത്യന്‍ പ്രവാസി സമൂഹമെന്ന് മന്ത്രി പറഞ്ഞു.
വിദേശ ഇന്ത്യക്കാര്‍ പണമയയ്ക്കല്‍, വ്യാപാരം, നിക്ഷേപങ്ങള്‍, സാംസ്‌കാരിക വിനിമയങ്ങള്‍, വൈദഗ്ധ്യത്തിന്റെയും അറിവിന്റെയും കൈമാറ്റം എന്നിവയിലൂടെ ഗണ്യമായ സംഭാവന നല്‍കുന്നതിലൂടെ സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ഇവർ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയുടെ വളര്‍ച്ചയെ സംബന്ധിച്ച് ഒരു പാലമായി പ്രവര്‍ത്തിക്കുന്നവരാണ് പ്രവാസി ഇന്ത്യക്കാരെന്നും മന്ത്രി വ്യക്തമാക്കി.