ബഹ്‌റൈനിൽ ഫോർമുല വൺ കാറോട്ടത്തിനായി സജ്ജീകരിച്ച ഫോർമുല വൺ ഫാൻ വില്ലേജില്‍ തിരക്ക് ഏറുന്നു. നിരവധി വിനോദ പരിപാടികള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഫാൻ വില്ലേജ് 9 വരെ പ്രവർത്തിക്കും.
ഗ്രാൻഡ് പ്രി ട്രാക്കിന്റെ മാതൃകയിൽ സജ്ജീകരിച്ച സ്കെലെക്സ്ട്രിക് മിനി റേസിങ് സ്ലോട്ട് ശ്രദ്ധ പിടിച്ചുപറ്റുന്നു. മിനിയേച്ചർ റേസിങ് കാറുകൾ തിരഞ്ഞെടുത്ത് ഓടിക്കാനും കഴിയും.
പ്രശസ്ത സംഗീത ബാൻഡുകളുടെ പരിപാടികള്‍ ഇവിടെയുണ്ട്. വാരാന്ത്യങ്ങളിൽ അർധരാത്രി വരെ പരിപാടികള്‍ നീളുന്നുണ്ട്.