ജിദ്ദയിൽ നിന്ന് വിയന്നയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുമായി സൗദിയ എയർലൈൻസ്. യൂറോപ്പിലെ സാന്നിധ്യം ആണ് സൗദിയയുടെ ലക്ഷ്യം.
റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ജൂൺ മുതലാണ് വിയന്നയിലേക്ക് നേരിട്ടുള്ള സർവീസുകൾക്ക് തുടക്കമാകുന്നത്.
ജിദ്ദയിൽ നിന്ന് ആഴ്ചയിൽ 3 തവണ വിയന്നയിലേക്ക് സർവീസ് ഉണ്ടാകും.
നിസ്, മലാഗ,ഏതൻസ്, ബാലി എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ തുടങ്ങുമെന്ന് നേരത്തെ സൗദിയ പ്രഖ്യാപനം നടത്തിയിരുന്നു. നിലവിൽ 100 നഗരങ്ങളിലേക്കാണ് സൗദിയ സർവീസ് നടത്തുന്നത്.